Parannuboy nee

പറന്നുപോയ്‌ നീ
Year
Language

പറന്നു പോയ്‌ നീ അകലെ
പറന്നു പോയ്‌ നീയകലെ
നിറന്ന പൊന്‍ചിറകുമായ് പറന്നണഞ്ഞു
നിണം വാര്‍ന്ന ചിറകുമായ്
പറന്നകന്നൂ (പറന്നു )

മറന്നെങ്കിലെന്നോര്‍ത്തു ഞാന്‍
മനം നൊന്തു പാടീ ഞാന്‍
രാവേ വരൂ പകര്‍ന്നേകൂ നീയെന്നെ
ഉറക്കും ഗാനം (മറന്നെങ്കില്‍)
തുഷാരാര്‍ദ്ര പുഷ്പങ്ങള്‍
ഇതള്‍ നീര്‍ത്തും ഓര്‍മ്മകള്‍
നിനക്കായ്‌ മാത്രം ഞാന്‍
ഇറുത്തു വെച്ചു (പറന്നു പോയ്‌)

ഉഷസ്സിന്റെ തീരങ്ങളില്‍
ഉണര്‍ന്നെത്തി നില്‍ക്കും ഞാന്‍
നീ പാടിയോ
മലര്‍ച്ചുണ്ടില്‍ നിന്നൂര്‍ന്ന മണികളുണ്ടോ
ഇനി പാടിയുറക്കുവാന്‍
ഇരുള്‍പ്പക്ഷി വന്നാലും
നിനക്കായ്‌ മാത്രം ഞാന്‍
ഉണർന്നിരിപ്പൂ (പറന്നു പോയ്‌)

paṟannu poy‌ nī agalĕ
paṟannu poy‌ nīyagalĕ
niṟanna pŏnciṟagumāy paṟannaṇaññu
niṇaṁ vārnna siṟagumāy
paṟannagannū (paṟannu )

maṟannĕṅgilĕnnorttu ñān
manaṁ nŏndu pāḍī ñān
rāve varū pagarnnegū nīyĕnnĕ
uṟakkuṁ gānaṁ (maṟannĕṅgil)
tuṣārārdra puṣpaṅṅaḽ
idaḽ nīrttuṁ ormmagaḽ
ninakkāy‌ mātraṁ ñān
iṟuttu vĕccu (paṟannu poy‌)

uṣassinṟĕ tīraṅṅaḽil
uṇarnnĕtti nilkkuṁ ñān
nī pāḍiyo
malarscuṇḍil ninnūrnna maṇigaḽuṇḍo
ini pāḍiyuṟakkuvān
iruḽppakṣi vannāluṁ
ninakkāy‌ mātraṁ ñān
uṇarnnirippū (paṟannu poy‌)