Parannu poonguyil vidooram

പറന്നു പൂങ്കുയിൽ വിദൂരം
Year
Language

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര...
മടങ്ങാത്ത യാത്ര...
(പറന്നൂ)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ
കുറിക്കുന്നൂ വിധി...
ജലരേഖ മാത്രമാണീ ജീവിതം...
(പറന്നൂ)

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം
ജ്വലിക്കും നാള്‍‌വരെ...
അഭയാര്‍ത്ഥിയാണീ ജീവനീയുലകില്‍...
(പറന്നൂ)

paṟannū pūṅguyil vidūraṁ viṇ‌vaḻiyil
tuṇayārumillādĕ avasānayātra...
maḍaṅṅātta yātra...
(paṟannū)

maḍiyil maraṇavumāy janikkunnu nāmiviḍĕ
piriyeṇḍa nimiṣaṁ piṟaviyilttannĕ
kuṟikkunnū vidhi...
jalarekha mātramāṇī jīvidaṁ...
(paṟannū)

priyanuṁ parijanavuṁ sidayuḍĕ sīmavarĕ
uḍalinṟĕ tiḽakkaṁ uyirin nāḽaṁ
jvalikkuṁ nāḽ‌varĕ...
abhayārtthiyāṇī jīvanīyulagil...
(paṟannū)