Parannu ponkiligal [F]

പറന്നു പൊന്‍കിളികള്‍ [F]
Work
Year
Language

പറന്നൂ പൊന്‍കിളികള്‍
ഉള്ളിന്നുള്ളില്‍ പൊങ്ങിപ്പൊങ്ങീ
പ്രകാശം മാളിക പണിയും
പ്രതീക്ഷാ താഴ്വരയോരം
ദലങ്ങള്‍ താളം തുള്ളും കാറ്റിന്‍
തങ്കത്തേരില്‍ ശീതത്തങ്കത്തേരില്‍
(പറന്നൂ....)

കടിഞ്ഞൂല്‍ക്കനവിനു വീണ്ടും
നിറങ്ങള്‍ മുഖമറയേകി
സ്വകാര്യങ്ങള്‍ സ്വയം തേങ്ങും
അരങ്ങില്‍ നായികയാക്കി...(കടിഞ്ഞൂല്‍....)
മിനുങ്ങും വെള്ളിച്ചുണ്ടപ്പൂവിന്‍
മൌനം നുള്ളിക്കണ്ണില്‍ ശൃംഗാരം ചാര്‍ത്തി
(പറന്നൂ....)

നനഞ്ഞൂ വെയിലിലുണങ്ങീ
ദിനങ്ങള്‍ കൊഴിയുകയായീ
ഒരിക്കല്‍ നിന്‍ മിഴിക്കുമ്പിൾക്കുരുന്നില്‍
കവിത പിറന്നൂ....(നനഞ്ഞൂ...)
തുളുമ്പും സ്വര്‍ണ്ണക്കമ്പി നാദം
നെഞ്ചില്‍ വിങ്ങും വീണാസംഗീതം പോലെ
(പറന്നൂ....)(2)

paṟannū pŏnkiḽigaḽ
uḽḽinnuḽḽil pŏṅṅippŏṅṅī
pragāśaṁ māḽiga paṇiyuṁ
pradīkṣā tāḻvarayoraṁ
dalaṅṅaḽ tāḽaṁ tuḽḽuṁ kāṭrin
taṅgatteril śīdattaṅgatteril
(paṟannū....)

kaḍiññūlkkanavinu vīṇḍuṁ
niṟaṅṅaḽ mukhamaṟayegi
svagāryaṅṅaḽ svayaṁ teṅṅuṁ
araṅṅil nāyigayākki...(kaḍiññūl....)
minuṅṅuṁ vĕḽḽiccuṇḍappūvin
maൌnaṁ nuḽḽikkaṇṇil śṛṁgāraṁ sārtti
(paṟannū....)

nanaññū vĕyililuṇaṅṅī
dinaṅṅaḽ kŏḻiyugayāyī
ŏrikkal nin miḻikkumbiḽkkurunnil
kavida piṟannū....(nanaññū...)
tuḽumbuṁ svarṇṇakkambi nādaṁ
nĕñjil viṅṅuṁ vīṇāsaṁgīdaṁ polĕ
(paṟannū....)(2)