പരമേശ്വരി നാഥേ ജനനി
പാപവിനാശിനി
അഴലാല്‍ അലയും എനിക്കാശ്രയം നീയെ
അണുവും ദയവില്ലയോ?
വരദേ കരുണാനിധിനീയല്ലയോ
തവനീതിയിതാവോ?
വിമലേ പരംപൊരുളേ
അംബേ ശിവേ പാര്‍വതി
അനാഥരക്ഷകി
ഇഹജീവിതമേ ദുരിതാത്മകമേ
നിനവാല്‍ കളങ്കിതമേ
വിണ്ണിലാളും... ജ്യോതിയേ...
നിന്‍ തിരുകൃപയാലേ....
എന്നിലേലും താപമാറ്റി
ഗതിയരുള്‍ തായേ