Paramesvari

പരമേശ്വരി
Work
Year
Language

പരമേശ്വരിനാഥേ
ജനനീ പാപവിനാശിനീ‌
അഴലാല്‍ അലിയും എനിക്കാശ്രയം നീയെ
അണുവും ദയവില്ലയോ

വരദേ കരുണാനിധി നീയല്ലയോ
തവനീതിയിതാമോ വിമലേ പരംപൊരുളേ
അംബേ ശിവനേ പാര്‍വ്വതീ ആനാഥരക്ഷകി
ഇഹജീവിതമേ ദുരിതാസ്പദമാമേ
നിനവാല്‍ കളങ്കിതമേ

വിണ്ണിലാളും ജ്യോതിയേ നിന്‍ തിരുകൃപയാലേ
എന്നിലേലും താപം മാറ്റി ഗതിയരുള്‍ തായേ
ധര്‍മ്മനീതി പാടിയാടും ഗുണനിധി നീയേ
പരിപാലയമാം ജഗദീശ്വരി മായേ
എനിക്കാശ്രയം നീയേ

parameśvarināthe
jananī pābavināśinī‌
aḻalāl aliyuṁ ĕnikkāśrayaṁ nīyĕ
aṇuvuṁ dayavillayo

varade karuṇānidhi nīyallayo
tavanīdiyidāmo vimale paraṁpŏruḽe
aṁbe śivane pārvvadī ānātharakṣagi
ihajīvidame duridāspadamāme
ninavāl kaḽaṅgidame

viṇṇilāḽuṁ jyodiye nin dirukṛpayāle
ĕnnileluṁ tābaṁ māṭri gadiyaruḽ tāye
dharmmanīdi pāḍiyāḍuṁ guṇanidhi nīye
paribālayamāṁ jagadīśvari māye
ĕnikkāśrayaṁ nīye