1. (കല്യാണി)
പരമപുരുഷനില്‍ ഭജനസുഖപരമാനന്ദമെന്തോതാം
പറവതിന്നഹമറിവതില്ലൊന്നും
സുരവരനഗരസദൃശപരിലസ -
ഭരമനയിലരമമിതപരിജന
പരിചരണസുഖമോടു വാണിടൂ -
മരചനെന്തിതിന്‍ രുചിയറിഞ്ഞിടും
(പരമ)
2. (ഭൈരവി)
വെളുത്തപാല്‍ക്കടലിന്നലയിലുലഞ്ഞാടി -
പ്പുളയ്ക്കും പാമ്പിന്‍മെത്തപ്പുറത്തു പള്ളികൊണ്ടു്
കുളുര്‍ത്തമലര്‍മങ്കക്കുചത്തെപ്പുണരും നിന്‍
തളിര്‍തിരുമേനിയുള്‍ക്കളത്തില്‍ കണ്ടു കണ്ടു
(പരമ)
3. (കേദാരഗൗള)
കോടിസുര്യപ്രകാശം തേടിടും കിരീടവും
പാടീരതിലകശ്രീഫാലവും മന്ദഹാസ -
മോടിയും പീതാംബരധാടിയും ശംഖചക്ര -
മോടുതൃക്കരെഗദാപങ്കജങ്ങളും കണ്ടു്
(പരമ)
4. (മോഹനം)
എനിക്കു ജനകന്‍നീയെനിക്കു ജനനിനീ
എനിക്കു സോദരനും ബന്ധുവും നീയെ
എനിക്കു കണ്ണും നീയെ എനിക്കുമനവും നീയെ
എനിക്കു പ്രാണനും നീയെ എതിരില്ലാദൈവമേ
1. (kalyāṇi)
paramaburuṣanil bhajanasukhabaramānandamĕndodāṁ
paṟavadinnahamaṟivadillŏnnuṁ
suravaranagarasadṛśabarilasa -
bharamanayilaramamidabarijana
parisaraṇasukhamoḍu vāṇiḍū -
marasanĕndidin rusiyaṟiññiḍuṁ
(parama)
2. (bhairavi)
vĕḽuttabālkkaḍalinnalayilulaññāḍi -
ppuḽaykkuṁ pāmbinmĕttappuṟattu paḽḽigŏṇḍu്
kuḽurttamalarmaṅgakkusattĕppuṇaruṁ nin
taḽirdirumeniyuḽkkaḽattil kaṇḍu kaṇḍu
(parama)
3. (kedāragauḽa)
koḍisuryapragāśaṁ teḍiḍuṁ kirīḍavuṁ
pāḍīradilagaśrīphālavuṁ mandahāsa -
moḍiyuṁ pīdāṁbaradhāḍiyuṁ śaṁkhasakra -
moḍutṛkkarĕgadābaṅgajaṅṅaḽuṁ kaṇḍu്
(parama)
4. (mohanaṁ)
ĕnikku janagannīyĕnikku jananinī
ĕnikku sodaranuṁ bandhuvuṁ nīyĕ
ĕnikku kaṇṇuṁ nīyĕ ĕnikkumanavuṁ nīyĕ
ĕnikku prāṇanuṁ nīyĕ ĕdirillādaivame