Parakkum taligayil

പറക്കും തളികയില്‍
Work
Year
Language

പറക്കും തളികയില്‍ പാതിരാത്തളികയില്‍
പണ്ടൊരു രാജകുമാരന്‍
അറബിക്കഥയിലെ ആകാശക്കോട്ടയിലെ
അത്ഭുതവിളക്കിനു പോയി
(...പറക്കും തളികയില്‍..)

തങ്കനിലാവിന്നരമനയില്‍ താരാകുമാരിയുമായി
ആടിയും പാടിയും മോതിരം മാറിയും
ആയിരം രാവുകള്‍ കടന്നു പോയി
വേഗം കടന്നു പോയി
(...പറക്കും തളികയില്‍..)

താഴെയൊരോമന മണ്‍കുടിലില്‍
ഒരു തകരവിളക്കിന്നരികില്‍
താലത്തില്‍ മിഴിനീര്‍പ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നു ‍
അവൾ കാത്തിരുന്നു
താലത്തില്‍ മിഴിനീര്‍പ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നു ‍
അവൾ കാത്തിരുന്നു

മധുവിധുരാവിന്‍ മലര്‍വനിയില്‍
മായാവിമാനവുമേറി
താരകപ്പെണ്ണുമായ് പാടിയുമാടിയും
താമരപ്പെണ്ണിനെ മറന്നു പോയി അവന്‍
മറന്നു പോയി
(...പറക്കും തളികയില്‍..)

paṟakkuṁ taḽigayil pādirāttaḽigayil
paṇḍŏru rājagumāran
aṟabikkathayilĕ āgāśakkoṭṭayilĕ
atbhudaviḽakkinu poyi
(...paṟakkuṁ taḽigayil..)

taṅganilāvinnaramanayil tārāgumāriyumāyi
āḍiyuṁ pāḍiyuṁ modiraṁ māṟiyuṁ
āyiraṁ rāvugaḽ kaḍannu poyi
vegaṁ kaḍannu poyi
(...paṟakkuṁ taḽigayil..)

tāḻĕyŏromana maṇguḍilil
ŏru tagaraviḽakkinnarigil
tālattil miḻinīrppūkkaḽumāyŏru
tāmarappĕṇṇavanĕ kāttirunnu
avaḽ kāttirunnu
tālattil miḻinīrppūkkaḽumāyŏru
tāmarappĕṇṇavanĕ kāttirunnu
avaḽ kāttirunnu

madhuvidhurāvin malarvaniyil
māyāvimānavumeṟi
tāragappĕṇṇumāy pāḍiyumāḍiyuṁ
tāmarappĕṇṇinĕ maṟannu poyi avan
maṟannu poyi
(...paṟakkuṁ taḽigayil..)