Paragotti paaduga

പറകൊട്ടി പാടുക
Year
Language

പറകൊട്ടിപ്പാടുക നമ്മള്‍ക്ക് ഭാരതം
കരയല്ല കടലല്ലാകാശമല്ല
ഇത് കരയല്ല കടലല്ലാകാശമല്ല
ഉയിരാണുയിരിലെ ചൂടാണ്
ഉദരത്തില്‍ പടരും വികാരമാണ്
(പറകൊട്ടി)

ഹൊയ്യാരെ ഹൊയ്‌ ഹൊയ്‌ പാടി കൊയ്യുന്നോരേ
ഹൊയ്യാരെ ഹൊയ്‌ ഹൊയ്‌ പാടി കൊയ്യുന്നോരെ
കൊയ്തെടുത്തത് ചെമ്പാവോ
ഗോതമ്പക്കതിര്‍മണിയോ (കൊയ്തെടുത്തത് )
ഒരുപോലൊരുപോലെ നാം .........
ഒരു പായണം ഒരുപായണമെന്നോര്‍ക്കുന്നു

ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും പാര്സിയും
ബൌദ്ധനും ജൈനനും സിഖുമെല്ലാം
മണ്ണില്‍ മനസ്സിലും വേലികള്‍ കെട്ടാതെ
ഒന്നിച്ചു വാഴുന്നോരിന്ത്യ
നമ്മുടെ സ്വപ്നങ്ങള്‍ പൂവിടും ഇന്ത്യ
നമ്മുടെ സ്വപ്‌നങ്ങള്‍ പൂവിടും ഇന്ത്യ
ഈ മണ്ണില്‍ പിറന്നു വീണവര്‍ ഇന്ത്യക്കാര്‍ - നാം
ഈ മണ്ണില്‍ മരിക്കുവോളവും ഇന്ത്യക്കാര്‍ (ഈ മണ്ണില്‍ )
പങ്കു വയ്ക്കാന്‍ പോരെണ്ടാ
പകുത്തു മാറ്റാന്‍ പോരെണ്ടാ (പങ്കു വയ്ക്കാന്‍ )
കോടാനുകോടികള്‍ ഒന്നായ് പാടും മംഗള ഗീതം
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ..........

paṟagŏṭṭippāḍuga nammaḽkk bhāradaṁ
karayalla kaḍalallāgāśamalla
it karayalla kaḍalallāgāśamalla
uyirāṇuyirilĕ sūḍāṇ
udarattil paḍaruṁ vigāramāṇ
(paṟagŏṭṭi)

hŏyyārĕ hŏy‌ hŏy‌ pāḍi kŏyyunnore
hŏyyārĕ hŏy‌ hŏy‌ pāḍi kŏyyunnorĕ
kŏydĕḍuttat sĕmbāvo
godambakkadirmaṇiyo (kŏydĕḍuttat )
ŏrubolŏrubolĕ nāṁ .........
ŏru pāyaṇaṁ ŏrubāyaṇamĕnnorkkunnu

hinduvuṁ kristyanuṁ muslīmuṁ pārsiyuṁ
baൌddhanuṁ jainanuṁ sikhumĕllāṁ
maṇṇil manassiluṁ veligaḽ kĕṭṭādĕ
ŏnniccu vāḻunnorindya
nammuḍĕ svapnaṅṅaḽ pūviḍuṁ indya
nammuḍĕ svap‌naṅṅaḽ pūviḍuṁ indya
ī maṇṇil piṟannu vīṇavar indyakkār - nāṁ
ī maṇṇil marikkuvoḽavuṁ indyakkār (ī maṇṇil )
paṅgu vaykkān porĕṇḍā
paguttu māṭrān porĕṇḍā (paṅgu vaykkān )
koḍānugoḍigaḽ ŏnnāy pāḍuṁ maṁgaḽa gīdaṁ
adāṇindya adāṇindya adāṇindya
adāṇindya adāṇindya adāṇindya..........