Paraagamaay poliyunnu

പരാഗമായ്‌ പൊഴിയുന്നു
Work
Year
Language

പരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍
മന്ദമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു
നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു

ഈരാത്രി തന്‍ ജീവരാഗങ്ങളില്‍
പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍
പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും
ദേവവീണാ തന്ത്രിയില്‍
പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍

ഈ യാമവും തരളമീ മൌനവും
ലോലമാം ഈണവും തേടിഞാന്‍ വന്നിതാ
മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു
മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം

parāgamāy pŏḻiyunnu ten nilāppūkkaḽ
mandamandaṁ tuḽḽimaññil kuḽirubĕyyunnu
nityasaൌndaryaṁ karaḽil pādiviḍarunnu

īrātri tan jīvarāgaṅṅaḽil
pādirāppāṭṭilĕ tāriḽaṁ śīlugaḽ
pŏn viral pū taḻugiyŏḻuguṁ
devavīṇā tandriyil
praṇayamandraṁ keḽppū ñān

ī yāmavuṁ taraḽamī maൌnavuṁ
lolamāṁ īṇavuṁ teḍiñān vannidā
mĕllĕyaḻagil snehanāḽaṁ miḻiduṟannu
miḻigaḽil pūttulaññu tāruṇyaṁ