Panyajavadiyile

പഞ്ചവടിയിലെ
Year
Language

ആ...
പഞ്ചവടിയിലെ മായാ സീതയോ
പങ്കജ മലർ ബാണമെയ്തു!
ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌(2)
ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌ (2)

പ്രിയ മാനസനെ തേടിയലഞ്ഞൊരു
പ്രേമ തപസ്വിനി ലൈലയോ നീ
കാതര മിഴിയെ കാണാതുഴറും
കാമ മനോഹരനെന്നു വരും
പറയൂ...പറയൂ....സ്വപ്നമയി
ആ... (പഞ്ചവടിയിലെ)

ആംഗല കവിതാ സ്വപ്നറാണിയാം
ആ യുവസുന്ദരി ഡസ്ടിമോണയോ(ആംഗല)
അനുരാഗത്തിൻ മോഹകുടീരം
അശ്രുവിലാഴ്ത്തിയ കഥയോ നീ
പറയൂ...പറയൂ....സ്വപ്നമയി
ആ.... (പഞ്ചവടിയിലെ)

ā...
pañjavaḍiyilĕ māyā sīdayo
paṅgaja malar bāṇamĕydu!
indradhanusso purigakkŏḍiyāy‌(2)
indra jālamo puñjiriyāy‌ (2)

priya mānasanĕ teḍiyalaññŏru
prema tabasvini lailayo nī
kādara miḻiyĕ kāṇāduḻaṟuṁ
kāma manoharanĕnnu varuṁ
paṟayū...paṟayū....svapnamayi
ā... (pañjavaḍiyilĕ)

āṁgala kavidā svapnaṟāṇiyāṁ
ā yuvasundari ḍasṭimoṇayo(āṁgala)
anurāgattin mohaguḍīraṁ
aśruvilāḻttiya kathayo nī
paṟayū...paṟayū....svapnamayi
ā.... (pañjavaḍiyilĕ)