പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍
കഞ്ജബാണന്‍ മലര്‍ശരമെയ്യും
കന്മദസൌരഭ ശൃംഗാരനാള്‍
നാല്‍പ്പാമരക്കുളിര്‍പൊയ്കയില്‍ നാണിച്ചുവിടരും പൂക്കളേ
ഇന്നുരാവില്‍ പ്രിയനെന്‍ മെയ്യില്‍ മായാക്ഷതങ്ങള്‍ ചാര്‍ത്തുമ്പോള്‍
എന്‍ മാറിടമാകെതരിക്കും
അവന്റെ മേനിയില്‍ പടരും ഒരുമലര്‍വല്ലിയായ് ഞാന്‍ മാറും
ഞാന്‍ ഞാനാകെ തരിക്കും
പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍......
ഉദയാചലശ്രീ ഗോപുരത്തില്‍
ഉന്മാദത്തോടെ വരും പൊന്നുഷസ്സേ
ഈയാമിനിയില്‍ പ്രിയനായ് നല്‍കാന്‍
പ്രേമനികുഞ്ജം തുറക്കുമ്പോള്‍
എന്‍ തളിര്‍മെയ്യാകെ തുടിക്കും
അവന്റെലാളനമേല്‍ക്കുമൊരഞ്ജന വീണയായ് ഞാന്‍ മാറും
ഞാന്‍ ഞാനാകെ തുടിക്കും
പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍.....