പഞ്ചമിരാവിൽ നിലാവുദിച്ചതാർക്കു വേണ്ടി
രാക്കിളിക്കു മാത്രമോ രജനീ മലരിനു മാത്രമോ
രാഗികളായ് കാത്തു നില്പൂ പാരിലെല്ലാരും
പാരിലെല്ലാരും
സൗന്ദര്യത്തിൻ തേൻ മഴ പെയ്യുവതാർക്കു വേണ്ടി
എനിക്ക് വേണ്ടി നമുക്ക് വേണ്ടി എല്ലാർക്കും വേണ്ടി
(സൗന്ദര്യത്തിൻ)
കാമന്റെ കരകൗശലം കാട്ടുന്ന കമനീയ രൂപം
താരുണ്യം തളിരിട്ട തരുണീ ഗാത്രം
വഴിത്താരയിൽ വ്യാപാരശാലയിൽ വെച്ച
വാണിജ്യപ്രദർശന വസ്തുവായാൽ
കാമക്കോമരങ്ങൾ ചോരക്കൊതിയാർന്നു
ഭൂമിയെ നരകമായ് മാറ്റുന്നു
പനിനീർ മലരിനു സൗരഭം പോലെ
പാലിനു മാധുര്യം പോലെ
ലലനാമണിയുടെ ലാവണ്യമേറ്റും
ലളിതസുന്ദരമാം വേഷം
വിനയം പെണ്ണിൻ പുഷ്പകിരീടം
വ്രീളാഭാരം രത്നപീഠം