Panyajami raavalle

പഞ്ചമി രാവല്ലേ
Work
Year
Language

പഞ്ചമി രാവല്ലേ ചന്ദ്രനുദിച്ചില്ലേ
മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ
എന്തേ ഉറങ്ങിയില്ലേ
മഞ്ഞു പൊഴിയുന്നു മാമ്പൂ വിരിയുന്നു
നെഞ്ചിലെ മോഹം താനെയിരുന്നു
ലല്ലലം പാടുന്നു
(പഞ്ചമി )

പുള്ളിമാന്‍ കുഞ്ഞേ പുള്ളിമാന്‍ കുഞ്ഞേ
പുഞ്ചിരിപ്പൂങ്കുരുന്നേ
ചന്ദനത്തേരില്‍ മുന്തിരിത്തോപ്പില്‍
ഒന്നിറങ്ങാമോ നീ (പുള്ളിമാന്‍ )
കിന്നരി മീട്ടി എന്നോടെന്റെ
ഉള്ളിലെ മോഹം ചൊല്ലി
ഉമ്മറവാതില്‍ ചാരി
മെല്ലെ വരാമോ നീ
(പഞ്ചമി )

തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ
തെറ്റിപ്പൂമാല വേണം
തപ്പും തുടി വേണം താളമേളം വേണം
കൊട്ടും കുഴലും വേണം (തെക്കന്‍ )
ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേ
ചക്കരമാവിന്‍ ചോട്ടില്‍
ചെത്തിയ മിറ്റത്താഹാ
പന്തലൊരുങ്ങുന്നേ
(പഞ്ചമി )

pañjami rāvalle sandranudiccille
mundirittoppil māṇikyamutte
ĕnde uṟaṅṅiyille
maññu pŏḻiyunnu māmbū viriyunnu
nĕñjilĕ mohaṁ tānĕyirunnu
lallalaṁ pāḍunnu
(pañjami )

puḽḽimān kuññe puḽḽimān kuññe
puñjirippūṅgurunne
sandanatteril mundirittoppil
ŏnniṟaṅṅāmo nī (puḽḽimān )
kinnari mīṭṭi ĕnnoḍĕnṟĕ
uḽḽilĕ mohaṁ sŏlli
ummaṟavādil sāri
mĕllĕ varāmo nī
(pañjami )

tĕkkan pūṅgāṭre tĕmmāḍikkāṭre
tĕṭrippūmāla veṇaṁ
tappuṁ tuḍi veṇaṁ tāḽameḽaṁ veṇaṁ
kŏṭṭuṁ kuḻaluṁ veṇaṁ (tĕkkan )
sittirappĕṇṇe veḽippĕṇṇe
sakkaramāvin soṭṭil
sĕttiya miṭrattāhā
pandalŏruṅṅunne
(pañjami )