Panyajadandram kathayile

പഞ്ചതന്ത്രം കഥയിലെ
Work
Year
Language

പഞ്ചതന്ത്രം കഥയിലെ പഞ്ചവർണ്ണക്കുടിലിലെ
മാണിക്യപ്പൈങ്കിളി മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു ഒരു
വാനമ്പാടിയെ സ്നേഹിച്ചു

കൂട്ടുകാരറിഞ്ഞില്ല നാട്ടുകാരറിഞ്ഞില്ല
കൂട്ടിലിരുന്നവൾ കനവുകണ്ടു
ഓരോ കിനാവിലും മാലാഖമാർ വന്നു
ശോശന്നപ്പുഷ്പങ്ങൾ ചൂടിച്ചു
(പഞ്ചതന്ത്രം)

അകലെ മണപ്പുറത്തവൻ പാടി
അവളുടെ മനമതേറ്റു പാടി
ഒരു ദിവ്യഗാനത്തിലനുരക്തയായ് തീർന്ന
യെരുശലേംപുത്രിയെ പോലെ
(പഞ്ചതന്ത്രം)

കൂട്ടുകാരറിഞ്ഞപ്പോൾ നാട്ടുകാരറിഞ്ഞപ്പോൾ
നാട്ടുംപുറത്തതു പാട്ടായി
ഇന്നോ നാളെയോ മനസ്സുചോദ്യത്തിനു
വന്നെങ്കിലെന്നവളാശിച്ചു
അവൻ വന്നെങ്കിലെന്നവളാശിച്ചു
(പഞ്ചതന്ത്രം)

pañjadandraṁ kathayilĕ pañjavarṇṇakkuḍililĕ
māṇikyappaiṅgiḽi mānaṁ paṟakkunna
vānambāḍiyĕ snehiccu ŏru
vānambāḍiyĕ snehiccu

kūṭṭugāraṟiññilla nāṭṭugāraṟiññilla
kūṭṭilirunnavaḽ kanavugaṇḍu
oro kināviluṁ mālākhamār vannu
śośannappuṣpaṅṅaḽ sūḍiccu
(pañjadandraṁ)

agalĕ maṇappuṟattavan pāḍi
avaḽuḍĕ manamadeṭru pāḍi
ŏru divyagānattilanuraktayāy tīrnna
yĕruśaleṁputriyĕ polĕ
(pañjadandraṁ)

kūṭṭugāraṟiññappoḽ nāṭṭugāraṟiññappoḽ
nāṭṭuṁpuṟattadu pāṭṭāyi
inno nāḽĕyo manassusodyattinu
vannĕṅgilĕnnavaḽāśiccu
avan vannĕṅgilĕnnavaḽāśiccu
(pañjadandraṁ)