Panyajaayattu vilakkananyanyau

പഞ്ചായത്തു വിളക്കണഞ്ഞു
Year
Language

പഞ്ചായത്തു വിളക്കണഞ്ഞു പാതിരാവിന്‍ കാടുലഞ്ഞു
പൂങ്കുയിലെ നിന്‍റെ കൂട്ടില്‍ കൂരിരുളിന്‍ തിരമറിഞ്ഞു
(പഞ്ചായത്തു)

കായല്‍ത്തിര പാടിയതു കദനത്തിന്‍ കഥകളോ
കാറ്റലകള്‍ നുള്ളിയതു കണ്ണുനീര്‍ പൂക്കളോ
നിന്‍റെ വഴി നീളും വഴി
നിന്‍റെ വഴി നീളും വഴി എന്നു തോരും പളുങ്കുമിഴി (2)
കൂടുവിട്ടു കൂടുമാറും ചെല്ലപ്പൂങ്കുയിലേ
(പഞ്ചായത്തു വിളക്കണഞ്ഞു )

പൊന്നിലഞ്ഞി പൂത്തിറങ്ങി നിന്‍ വയസ്സു പോലവേ
കന്നിവയല്‍ സ്വര്‍ണ്ണം ചൂടി നിന്‍ കിനാവു പോലവേ
നിന്‍റെ സ്വര്‍ണ്ണം തീക്കനലായ്
നിന്‍റെ സ്വര്‍ണ്ണം തീക്കനലായ് നിന്നെരിയും വേദനയായി (2)
പാതവിട്ടു പാതമാറും ചെല്ലപ്പൂങ്കുയിലേ
(പഞ്ചായത്തു വിളക്കണഞ്ഞു)

pañjāyattu viḽakkaṇaññu pādirāvin kāḍulaññu
pūṅguyilĕ ninṟĕ kūṭṭil kūriruḽin diramaṟiññu
(pañjāyattu)

kāyalttira pāḍiyadu kadanattin kathagaḽo
kāṭralagaḽ nuḽḽiyadu kaṇṇunīr pūkkaḽo
ninṟĕ vaḻi nīḽuṁ vaḻi
ninṟĕ vaḻi nīḽuṁ vaḻi ĕnnu toruṁ paḽuṅgumiḻi (2)
kūḍuviṭṭu kūḍumāṟuṁ sĕllappūṅguyile
(pañjāyattu viḽakkaṇaññu )

pŏnnilaññi pūttiṟaṅṅi nin vayassu polave
kannivayal svarṇṇaṁ sūḍi nin kināvu polave
ninṟĕ svarṇṇaṁ tīkkanalāy
ninṟĕ svarṇṇaṁ tīkkanalāy ninnĕriyuṁ vedanayāyi (2)
pādaviṭṭu pādamāṟuṁ sĕllappūṅguyile
(pañjāyattu viḽakkaṇaññu)