Panineerppoovin naanam

പനിനീര്‍പ്പൂവിന്‍ നാണം
Year
Language

പനിനീർപ്പൂവിൻ നാണം കണ്ടു ഞാൻ
മധുപൻ മൂളും ഗാനം കേട്ടു ഞാൻ
സാന്ധ്യരാഗങ്ങളിൽ രാഗതീരങ്ങളിൽ
ഇണയായ് വന്നു എൻ കിനാവിൽ നീ പൂക്കവേ
(പനിനീർപ്പൂവിൻ നാണം.....)

ഭൂമിയറിയാതെ വാനമറിയാതെ
പൂ കൊണ്ടു തീർത്തു കൂടൊന്നു ഞാൻ (2)
എന്നുള്ളിൻ കൂട്ടിൽ നീ അണയില്ലേ
എൻ നെഞ്ചിൻ ചൂടിൽ നീ വിരിയില്ലേ
ആരോമൽ പൊന്മാനേ
(പനിനീർപ്പൂവിൻ നാണം.....)

കാലമറിയാതെ കാറ്റുമറിയാതെ
തേന്മാരിയെന്നിൽ പെയ്യുന്നു നീ (2)
എന്മെയ്യിൽ മെല്ലെ നീ പടർന്നെങ്കിൽ
എന്നിൽ നിൻ മോഹങ്ങൾ പകർന്നെങ്കിൽ
താലോലമാലോലം
(പനിനീർപ്പൂവിൻ നാണം.....)

paninīrppūvin nāṇaṁ kaṇḍu ñān
madhuban mūḽuṁ gānaṁ keṭṭu ñān
sāndhyarāgaṅṅaḽil rāgadīraṅṅaḽil
iṇayāy vannu ĕn kināvil nī pūkkave
(paninīrppūvin nāṇaṁ.....)

bhūmiyaṟiyādĕ vānamaṟiyādĕ
pū kŏṇḍu tīrttu kūḍŏnnu ñān (2)
ĕnnuḽḽin kūṭṭil nī aṇayille
ĕn nĕñjin sūḍil nī viriyille
āromal pŏnmāne
(paninīrppūvin nāṇaṁ.....)

kālamaṟiyādĕ kāṭrumaṟiyādĕ
tenmāriyĕnnil pĕyyunnu nī (2)
ĕnmĕyyil mĕllĕ nī paḍarnnĕṅgil
ĕnnil nin mohaṅṅaḽ pagarnnĕṅgil
tālolamālolaṁ
(paninīrppūvin nāṇaṁ.....)