Panineerkkulir malabol

പനിനീര്‍ക്കുളിര്‍ മഴപോല്‍
Year
Language

പനിനീര്‍ക്കുളിര്‍മഴ പോല്‍ മിഴിനീര്‍ തൂകും നീ
കിളിയോ കടക്കിളിയോ
പനിനീര്‍ക്കുളിര്‍മഴ പോല്‍ മിഴിനീര്‍ തൂകും നീ
കിളിയോ കടക്കിളിയോ
വസന്തത്തിന്‍ വരവില്‍ പാടും കുയിലോ
ഹൃദയത്തിന്‍ സ്വരങ്ങളാടും മയിലോ
പൊന്‍ മയിലോ
മനസ്സിന്‍ വനിയില്‍ പൂത്ത പുളകമോ
പനിനീര്‍ക്കുളിര്‍മഴ പോല്‍ മിഴിനീര്‍ തൂകും നീ
കിളിയോ കടക്കിളിയോ

നീറും മനസ്സിന്റെ നോവുകള്‍ ഓരോന്നും മായ്ക്കാന്‍ കഴിയുമോ
വിധിയുടെ കൂട്ടിലെ വിരഹ വിഹംഗമായു്
(നീറും മനസ്സിന്റെ )
കേഴും എന്നുടെ നോവില്‍ പ്രേമത്തിന്‍ പൂന്തേന്‍ നീ പുരട്ടി
നിന്നില്‍ മൊട്ടിടും നാണപ്പൂക്കളെ നുള്ളി ഞാന്‍ വിടര്‍ത്തി
അണയില്ലിനി മരിക്കും വരെ അനുരാഗ ദീപങ്ങള്‍

പനിനീര്‍ക്കുളിര്‍മഴ പോല്‍ മിഴിനീര്‍ തൂകും നീ
കിളിയോ കടക്കിളിയോ

കൊഞ്ചും ചിലങ്കകള്‍ സിഞ്ജിതം തൂകുമ്പോള്‍ ശൃംഗാര നൃത്തമാടും
തിരകളില്‍ തെന്നലിന്‍ കൈനഖമുദ്രകള്‍
(കൊഞ്ചും ചിലങ്കകള്‍ )
മാരന്‍ മാരിവില്‍ത്തേരില്‍ വന്നൊരുമാല്യം തന്നുവല്ലോ
മാറില്‍ ഞാനതു ചാര്‍ത്തി നീയിനി മാറോടണയുകില്ലേ
അനുഭൂതികള്‍ നടമാടുമീ മനസ്സിന്നൊരു വൃന്ദാവനം

പനിനീര്‍ക്കുളിര്‍മഴ പോല്‍ മിഴിനീര്‍ തൂകും നീ
കിളിയോ കടക്കിളിയോ
സ- സ- സനിധനി പാ മഗരിഗമ സ- സ- സനിധനി പാ
സരിഗ സാ രിഗസ രിഗമ രീ ഗമരി ഗമപ ഗാ മപഗ മപാ മ പധാ നി
മമഗ രീഗസാ ധധപ മാപഗാ നിനിധ പാധധമ രിഗമാപധനി
ധാനി ധാനി ധധനി ധാനിധപമപ ധാ മപാ ഗമാ രിഗാ സരി രിസ
ഗരി- രീ നിനി- സാ ഗരി- രീ സാ ധനീ പധാ മപാ ഗമപധനി
ധാനിസ ധനി പാധനി നിപ രീഗമ മഗ സാരിഗ ഗസ
സാ രീ മാ ഗാ പാ മാ ധാ പാ സനിധ നിധപ ധപമ രിഗമപധനി
സ- സ- സനിധനി പാ മഗരിഗമ സ- സ- സനിധനി പാ
സ- സ- സനിധനി പാ മഗരിഗമ സസ- സാ നിധനിപാ

paninīrkkuḽirmaḻa pol miḻinīr tūguṁ nī
kiḽiyo kaḍakkiḽiyo
paninīrkkuḽirmaḻa pol miḻinīr tūguṁ nī
kiḽiyo kaḍakkiḽiyo
vasandattin varavil pāḍuṁ kuyilo
hṛdayattin svaraṅṅaḽāḍuṁ mayilo
pŏn mayilo
manassin vaniyil pūtta puḽagamo
paninīrkkuḽirmaḻa pol miḻinīr tūguṁ nī
kiḽiyo kaḍakkiḽiyo

nīṟuṁ manassinṟĕ novugaḽ oronnuṁ māykkān kaḻiyumo
vidhiyuḍĕ kūṭṭilĕ viraha vihaṁgamāyu്
(nīṟuṁ manassinṟĕ )
keḻuṁ ĕnnuḍĕ novil premattin pūnden nī puraṭṭi
ninnil mŏṭṭiḍuṁ nāṇappūkkaḽĕ nuḽḽi ñān viḍartti
aṇayillini marikkuṁ varĕ anurāga dībaṅṅaḽ

paninīrkkuḽirmaḻa pol miḻinīr tūguṁ nī
kiḽiyo kaḍakkiḽiyo

kŏñjuṁ silaṅgagaḽ siñjidaṁ tūgumboḽ śṛṁgāra nṛttamāḍuṁ
tiragaḽil tĕnnalin kainakhamudragaḽ
(kŏñjuṁ silaṅgagaḽ )
māran māriviltteril vannŏrumālyaṁ tannuvallo
māṟil ñānadu sārtti nīyini māṟoḍaṇayugille
anubhūdigaḽ naḍamāḍumī manassinnŏru vṛndāvanaṁ

paninīrkkuḽirmaḻa pol miḻinīr tūguṁ nī
kiḽiyo kaḍakkiḽiyo
sa- sa- sanidhani pā magarigama sa- sa- sanidhani pā
sariga sā rigasa rigama rī gamari gamaba gā mabaga mabā ma padhā ni
mamaga rīgasā dhadhaba mābagā ninidha pādhadhama rigamābadhani
dhāni dhāni dhadhani dhānidhabamaba dhā mabā gamā rigā sari risa
gari- rī nini- sā gari- rī sā dhanī padhā mabā gamabadhani
dhānisa dhani pādhani niba rīgama maga sāriga gasa
sā rī mā gā pā mā dhā pā sanidha nidhaba dhabama rigamabadhani
sa- sa- sanidhani pā magarigama sa- sa- sanidhani pā
sa- sa- sanidhani pā magarigama sasa- sā nidhanibā