Panineerin manamulla

പനിനീരിൻ മണമുള്ള
Year
Language

പനിനീരിന്‍ മണമുള്ള നൂറുതേച്ച്
കിളിവാലന്‍വെറ്റിലച്ചുരുള്‍‌തെറുത്ത്
പൂമുഖവാതില്‍പ്പടിമേല്‍
എന്നോമനേ നീ കാത്തിരിക്കയല്ലേ
പാതിത്തിരുമെയ്യാളൊത്തൂഞ്ഞാലിലാടും
തിരുവാതിരരാത്രിയല്ലേ... തിരുവാതിരരാത്രിയല്ലേ...
തിരുവാതിര തിരുവാതിര തിരുവാതിരരാത്രി
ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി

ഈറന്‍‌മുടിയില്‍ നീ ചൂടി നില്‍ക്കും
ഓരിതള്‍പ്പൂവില്‍ ഞാനുമ്മവയ്‌ക്കും
മാറിലെ ആലിലത്താലി തഴുകി നിന്‍
കാതില്‍ ഞാനിങ്ങനെ മൂളും
ഇത്തിരിപ്പൂവേ ചുവന്നപൂവേ
ഇത്രനാള്‍ നീയെങ്ങുപോയി പൂവേ
തിരുവാതിര തിരുവാതിര തിരുവാതിരരാത്രി
ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി

ആനകള്‍ പൊന്നില്‍ക്കുളിച്ചുനില്‍ക്കും
ആയിരം താലത്തില്‍ പൂവിളക്കും
ആയില്യംകാവിലെ പൂരം കഴിഞ്ഞാലും
കാതിലീ പഞ്ചാരിമേളം...
തൃക്കാക്കര തിരുനക്കര തൃച്ചംബരത്തും
കുളിച്ചുതൊഴുതെന്നു വന്നു പൂവേ
തിരുവാതിര തിരുവാതിര തിരുവാതിരരാത്രി
ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി
(പനിനീരിന്‍)

paninīrin maṇamuḽḽa nūṟudecc
kiḽivālanvĕṭrilaccuruḽ‌tĕṟutt
pūmukhavādilppaḍimel
ĕnnomane nī kāttirikkayalle
pādittirumĕyyāḽŏttūññālilāḍuṁ
tiruvādirarātriyalle... tiruvādirarātriyalle...
tiruvādira tiruvādira tiruvādirarātri
śivabārvvadimaṁgalyattiruvādirarātri

īṟan‌muḍiyil nī sūḍi nilkkuṁ
oridaḽppūvil ñānummavay‌kkuṁ
māṟilĕ ālilattāli taḻugi nin
kādil ñāniṅṅanĕ mūḽuṁ
ittirippūve suvannabūve
itranāḽ nīyĕṅṅuboyi pūve
tiruvādira tiruvādira tiruvādirarātri
śivabārvvadimaṁgalyattiruvādirarātri

ānagaḽ pŏnnilkkuḽiccunilkkuṁ
āyiraṁ tālattil pūviḽakkuṁ
āyilyaṁkāvilĕ pūraṁ kaḻiññāluṁ
kādilī pañjārimeḽaṁ...
tṛkkākkara tirunakkara tṛccaṁbarattuṁ
kuḽiccudŏḻudĕnnu vannu pūve
tiruvādira tiruvādira tiruvādirarātri
śivabārvvadimaṁgalyattiruvādirarātri
(paninīrin)