Panineer malarinoridal

പനിനീര്‍ മലരിനൊരിതള്‍
Year
Language

പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും
കാന്തി കുറഞ്ഞിടുമോ..
നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും

ചന്തം കുറഞ്ഞിടുമോ
ചന്തം കുറഞ്ഞിടുമോ ....
(പനിനീര്‍ )

പൂന്തേന്‍ തേടും വണ്ടിന് പൂവിന്‍
നിറമൊരു കഥയാണോ (പൂന്തേന്‍ )
ഹൃദയം തേടുമെനിക്കീ തനുവിന്‍
കുറവില്‍ വ്യഥ വേണോ
കുറവില്‍ വ്യഥ വേണോ ...
(പനിനീര്‍ )

ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു
ഗാനം കേള്‍ക്കണമോ (ശ്രുതിയില്‍ )
മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ
രൂപം നോക്കണമോ
രൂപം നോക്കണമോ
(പനിനീര്‍ )

paninīr malarinŏridaḽ kŏḻiññāluṁ
kāndi kuṟaññiḍumo..
nin taḽir mĕyyin kai poyāluṁ

sandaṁ kuṟaññiḍumo
sandaṁ kuṟaññiḍumo ....
(paninīr )

pūnden teḍuṁ vaṇḍin pūvin
niṟamŏru kathayāṇo (pūnden )
hṛdayaṁ teḍumĕnikkī tanuvin
kuṟavil vyatha veṇo
kuṟavil vyatha veṇo ...
(paninīr )

śrudiyil sernnu layiccāl pinnŏru
gānaṁ keḽkkaṇamo (śrudiyil )
madiyiliṇaṅṅi sernnāl pinnī
rūbaṁ nokkaṇamo
rūbaṁ nokkaṇamo
(paninīr )