പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍
കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു
മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ
ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു
ശോകമെനിക്കു മാത്രം സുമുഖി തരുന്നതെന്തു?
ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍
ആകവേ മമ കാന്തന്‍ ആശുബത മറന്നോ?
മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ
panimadi mukhi bāle patmanābhaninnĕnnil
kanivillāygayāl kāman pāraṁ ĕnnu
manasi duḥssahamayyo madana kadanaminnu
madirākṣi ñān sĕyyāvū
logavāsigaḽkkĕllāṁ lobhanīyanāmindu
śogamĕnikku mātraṁ sumukhi tarunnadĕndu?
egāndattilĕnnoḍu sāgaṁ sĕyda līlagaḽ
āgave mama kāndan āśubada maṟanno?
manasi duḥssahamayyo madana kadanaminnu
madirākṣi ñān sĕyyāvū