ആ...ആ....ആ....ആ....
പനിമതി ബിംബമിറങ്ങിയ പുഴയില്‍
പൊന്‍തിരുവാതിര പൂത്തു...
പുതുമഴ തൂവിയ പരിമൃദുരജനിയില്‍
അനുപമ രാഗം കേട്ടു....
മിഴിയില്‍...സൗന്ദര്യ ലഹരി
മൊഴിയില്‍....സ്നേഹാര്‍ദ്ര മധുരം
നിറഞ്ഞുപോയ്......
സ്വരങ്ങളും വസന്തവും....
(പനിമതി ബിംബമിറങ്ങിയ....)
മന്ത്രകോടിയുമായ് വരവേറ്റു കുളിരലകള്‍...
നിത്യകാമുകനെ എതിരേറ്റു കന്യകമാര്‍
ഹരിതവനമാകെ പൂങ്കുടകള്‍ നിവരുകയായ്...
പ്രണയമധു പെയ്തു മഞ്ഞുതിരും താഴ്വരയില്‍...
നിന്റെ മൗനത്തിൽ അഴകിന്‍ രാഗധാര...
ദേവീ നിന്റെയീണത്തില്‍ ആനന്ദ ഗാനവര്‍ഷം...
(പനിമതി ബിംബമിറങ്ങിയ....)
സ്വപ്നകളഹംസം നീന്തുന്നു ചന്ദ്രികയില്‍
ദേവകലയോടെ വിടരുന്നു യാമങ്ങള്‍...
കനവിലുണരുന്നു നിര്‍മ്മലമാം മോഹങ്ങള്‍
കവിളിലുലയുന്നു നിറമണിയും കമലദളം...
ഒന്നു വന്നെങ്കിലെന്നോതുന്നു ഹൃദയം...
മുന്നില്‍ വന്നുനില്‍ക്കുമ്പോളുള്ളിൽ പ്രേമഹര്‍ഷം...
(പനിമതി ബിംബമിറങ്ങിയ....)