Panduttara hindusthaanattil

പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍
Year
Language

പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ് കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയില്‍ കൊണ്ടെങ്ങും വാകകള്‍ പൂക്കും നാളില്‍..

അപ്പോഴുതങ്ങോരു പെണ്‍കൊടിയാള്‍ ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലില്‍..
ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലില്‍..

ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍ തണ്ണീരിതാശു നീ
ഓമലേ... തരൂ... തരൂ...

അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ..
നീചനാരി തന്‍ കൈയ്യാല്‍ ജലം വാങ്ങി
ആചമിക്കുമോ ചൊല്ലെഴുമാര്യന്‍മാര്‍...

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ...

ചിറകറ്റ മിന്നാമിനുങ്ങ്‌ പോലെ
അറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞു...

paṇḍuttara hindusthānattil vanpugaḻ kŏṇḍa śrāvastikkaḍuttorūril
raṇḍāyirattaññūṟāṇḍoḽamāy vĕyil kŏṇḍĕṅṅuṁ vāgagaḽ pūkkuṁ nāḽil..

appoḻudaṅṅoru pĕṇgŏḍiyāḽ sĕṟu sĕppuguḍamŏnnaraykku melil..
sĕṟu sĕppuguḍamŏnnaraykku melil..

dāhikkunnu bhaginī kṛpārasa mohanaṁ kuḽir taṇṇīridāśu nī
omale... tarū... tarū...

allallĕndu kathayidu kaṣṭame
allalālaṅṅu jādi maṟannido..
nīsanāri tan kaiyyāl jalaṁ vāṅṅi
āsamikkumo sŏllĕḻumāryanmār...

jādi sodikkunnilla ñān sodarī
sodikkunnu nīr nāvu varaṇḍaho...

siṟagaṭra minnāminuṅṅ‌ polĕ
aṟubagal nīṅṅiyiḻaññiḻaññu...