Pandu perundaccanundaakki

പണ്ടു പെരുന്തച്ചനുണ്ടാക്കി
Year
Language

പണ്ടുപെരുന്തച്ചന്‍ ഉണ്ടാക്കി നല്ലൊരു
പഞ്ചകല്യാണിക്കുതിര
വെണ്‍ചാമരം പോലെ കുഞ്ചിമുടിയുള്ള
പഞ്ചകല്യാണിക്കുതിര.. പഞ്ചകല്യാണിക്കുതിര

മേലോട്ടു പൊന്തും കുതിരയാമാ‍നത്തെ
നീലച്ച പൂന്തോപ്പില്‍ ചെന്നു
പൊന്തിപ്പൊന്തിപ്പറന്നവര്‍ മാനത്തെ
മുന്തിരിത്തോപ്പും കടന്നു
അമ്പിളിയാകുമരയന്നം നീന്തുന്ന
വെള്ളിപ്പൂഞ്ചോല കടന്നു
പൊന്തും കുതിരയെ കീഴോട്ടു താഴ്ത്തുന്ന
മന്ത്രം കുമാരന്‍ മറന്നു

എങ്ങുപോയെങ്ങുപോയ് രാജകുമാരന്‍
കുഞ്ഞിളം കാറ്റെ നീകണ്ടോ?
കണ്ടീല കേട്ടീല ഞാനുമറിഞ്ഞീല
കുഞ്ഞിളം കാറ്റും പറഞ്ഞു
ഇന്നു വാവും നാള്‍ കാണാം കുമാരന്റെ
പൊന്നിന്‍ കിരീടമാ വാനില്‍
ഇന്നും കാണാം കുമാരനണിഞ്ഞോരാ
വെണ്മുത്തുമാലകള്‍ മേലെ

paṇḍubĕrundaccan uṇḍākki nallŏru
pañjagalyāṇikkudira
vĕṇsāmaraṁ polĕ kuñjimuḍiyuḽḽa
pañjagalyāṇikkudira.. pañjagalyāṇikkudira

meloṭṭu pŏnduṁ kudirayāmānattĕ
nīlacca pūndoppil sĕnnu
pŏndippŏndippaṟannavar mānattĕ
mundirittoppuṁ kaḍannu
ambiḽiyāgumarayannaṁ nīndunna
vĕḽḽippūñjola kaḍannu
pŏnduṁ kudirayĕ kīḻoṭṭu tāḻttunna
mandraṁ kumāran maṟannu

ĕṅṅuboyĕṅṅuboy rājagumāran
kuññiḽaṁ kāṭrĕ nīgaṇḍo?
kaṇḍīla keṭṭīla ñānumaṟiññīla
kuññiḽaṁ kāṭruṁ paṟaññu
innu vāvuṁ nāḽ kāṇāṁ kumāranṟĕ
pŏnnin kirīḍamā vānil
innuṁ kāṇāṁ kumāranaṇiññorā
vĕṇmuttumālagaḽ melĕ