പണ്ടു പണ്ടൊരു പാലച്ചില്ലയില്‍
കൂടുവെച്ചൊരു പൈങ്കിളി
കൂട്ടില്‍ കിനാവായ് കാത്തിരുന്നപ്പോള്‍
കൂട്ടിന്നു കുയില്‍ വന്നു പൂങ്കുയില്‍ വന്നു
പ്രാണന്റിഴകളിണക്കിയിരുന്നവര്‍
ഓമനപ്പാട്ടുകള്‍ പാടി
പാലമരത്തിനു ചുറ്റും പാമ്പുകള്‍
പത്തിവിരിച്ചാടി
കാക്കകരഞ്ഞു കുരുവിയറിഞ്ഞു
കാട്ടുകിളികള്‍ വളഞ്ഞു
പാവം പൈങ്കിളിപ്പെണ്ണൊരു കഴുകന്റെ
കാലില്‍ക്കിടന്നു പിടഞ്ഞു
കഴുകന്റെ കാലില്‍ക്കിടന്നു പിടഞ്ഞു