Pandu nyaaanoru (F)

പണ്ടു ഞാനൊരു (F)
Year
Language

പണ്ടു ഞാനൊരു പൗര്‍ണ്ണമി കണ്ടു
നിന്‍ മൃദുമൊഴി കേള്‍ക്കേ
പണ്ടു ഞാനൊരു പൗര്‍ണ്ണമി കണ്ടു
നിന്‍ മൃദുമൊഴി കേള്‍ക്കേ

ഇന്നു ഞാനൊരു മണിമുത്തു കണ്ടു
ജീവനില്‍ കുളിരോടെ
കണ്ണുകളില്ലാതെ കണ്ണുകളില്ലാതെ

ഏഴാം കടലിന്നക്കരെ നിന്നൊരു മാടപ്രാവ് വരുമ്പോള്‍
ഏതോ ഗാനവീഥിയിലൂടൊരു മാന്‍കിടാവ് വരുമ്പോള്‍
ഞാനെന്‍ കൈകള്‍ തൊട്ടിലതാട്ടുന്നു (2)
ആരിരാരാരോ ആരാരിരാരോ (2)

തമസ്സില്‍ മുങ്ങിയൊരാ പ്രാണനില്‍
നീയെന്നും ഉഷസ്സായ് നില്‍ക്കുന്നു
നിന്നുദരത്തില്‍ എന്‍ ആത്മാവിന്‍
സ്പന്ദനങ്ങള്‍ കേള്‍ക്കുന്നു
നാളെ തെളിയും എന്‍ പ്രതിരൂപത്തെ(2)
എന്‍ മിഴിയാല്‍ കാണാന്‍ ആവുകയില്ലല്ലോ(2)

എന്നുമെന്നും തേടുന്നു ഞാനെന്‍ ദേവനെ
എന്നും എന്റെ മാനസം വാഴും നാഥനെ
പാതതോറും പതിയുമെന്റെ കണ്‍കള്‍ കാണില്ലേ
പിടയുമെന്റെ നെഞ്ചിലുണരും നാദം കേള്‍ക്കില്ലേ
നാദം കേള്‍ക്കില്ലേ
എന്നുമെന്നും തേടുന്നു ഞാനെന്‍ ദേവനെ

paṇḍu ñānŏru paurṇṇami kaṇḍu
nin mṛdumŏḻi keḽkke
paṇḍu ñānŏru paurṇṇami kaṇḍu
nin mṛdumŏḻi keḽkke

innu ñānŏru maṇimuttu kaṇḍu
jīvanil kuḽiroḍĕ
kaṇṇugaḽillādĕ kaṇṇugaḽillādĕ

eḻāṁ kaḍalinnakkarĕ ninnŏru māḍaprāv varumboḽ
edo gānavīthiyilūḍŏru mānkiḍāv varumboḽ
ñānĕn kaigaḽ tŏṭṭiladāṭṭunnu (2)
ārirārāro ārārirāro (2)

tamassil muṅṅiyŏrā prāṇanil
nīyĕnnuṁ uṣassāy nilkkunnu
ninnudarattil ĕn ātmāvin
spandanaṅṅaḽ keḽkkunnu
nāḽĕ tĕḽiyuṁ ĕn pradirūbattĕ(2)
ĕn miḻiyāl kāṇān āvugayillallo(2)

ĕnnumĕnnuṁ teḍunnu ñānĕn devanĕ
ĕnnuṁ ĕnṟĕ mānasaṁ vāḻuṁ nāthanĕ
pādadoṟuṁ padiyumĕnṟĕ kaṇgaḽ kāṇille
piḍayumĕnṟĕ nĕñjiluṇaruṁ nādaṁ keḽkkille
nādaṁ keḽkkille
ĕnnumĕnnuṁ teḍunnu ñānĕn devanĕ