Pandoru silbi

പണ്ടൊരു ശില്‍പി
Year
Language

M: പണ്ടൊരു ശിൽപ്പി
F: മ്മ്
M: പ്രേമശിൽപ്പി
F: ശിൽപ്പി?
M: പമ്പാനദിയുടെ കരയിൽ
F: മ്മ്....കരയിൽ?
M: ചന്ദനശിലയിൽ കൊത്തി വച്ചു ഒരു
കന്യകയുടെ രൂപം

M: പണ്ടൊരു ശിൽപ്പി പ്രേമശിൽപ്പി
പമ്പാനദിയുടെ കരയിൽ
ചന്ദനശിലയിൽ കൊത്തി വച്ചു ഒരു
കന്യകയുടെ രൂപം
പണ്ടൊരു ശിൽപ്പി

F: പ്രേമശിൽപ്പിയനശ്വരയാക്കിയ
കന്യകയാരവളാരോ? (2)
M: കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്‌
F: യുവതിയാണോ?
M: കിളുന്നുപെണ്ണ്‌ (പണ്ടൊരു)

F: അവർ പ്രേമമായിരുന്നോ?
M: പെൺകൊടിയും ശിൽപ്പിയും പ്രേമമായിരുന്നു
എങ്ങിനെയോ എങ്ങിനെയോ
ഒരുനാളവളുടെ പ്രേതം പമ്പയിലൊഴുകിനടന്നൂ
F: ഏ? കഷ്ടം! (പണ്ടൊരു)

F: അന്നു ശിൽപ്പി കൊത്തിയെടുത്തൊരു
ചന്ദനവിഗ്രഹമെവിടെ?
M: അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശിൽപി

F: എത്ര നാൾ?
M: മരിക്കുവോളം! (പണ്ടൊരു)

M: paṇḍŏru śilppi
F: mm
M: premaśilppi
F: śilppi?
M: pambānadiyuḍĕ karayil
F: mm....karayil?
M: sandanaśilayil kŏtti vaccu ŏru
kanyagayuḍĕ rūbaṁ

M: paṇḍŏru śilppi premaśilppi
pambānadiyuḍĕ karayil
sandanaśilayil kŏtti vaccu ŏru
kanyagayuḍĕ rūbaṁ
paṇḍŏru śilppi

F: premaśilppiyanaśvarayākkiya
kanyagayāravaḽāro? (2)
M: kuḽiruḽḽa teyilattoṭṭattil
kŏḽundu nuḽḽuṁ pĕṇṇ‌
F: yuvadiyāṇo?
M: kiḽunnubĕṇṇ‌ (paṇḍŏru)

F: avar premamāyirunno?
M: pĕṇgŏḍiyuṁ śilppiyuṁ premamāyirunnu
ĕṅṅinĕyo ĕṅṅinĕyo
ŏrunāḽavaḽuḍĕ predaṁ pambayilŏḻuginaḍannū
F: e? kaṣṭaṁ! (paṇḍŏru)

F: annu śilppi kŏttiyĕḍuttŏru
sandanavigrahamĕviḍĕ?
M: aviḍĕyŏrambalamuṇḍākki tabassirunnū śilbi

F: ĕtra nāḽ?
M: marikkuvoḽaṁ! (paṇḍŏru)