പണ്ടൊരിക്കല്‍ പാവമൊരു വ്യാപാരി
തൊട്ടതെല്ലാം പൊട്ടിയെന്ന് പാട്ടായി
കഥ കേട്ടാൽ ചിരി പൊങ്ങും കളിയാക്കുമേവരും
അവനിവനേ
(പണ്ടൊരിക്കൽ..)
തെറ്റിൽ നിന്നല്ലയോ ശരിയുണ്ടായി
നോവിൽ നിന്നല്ലയോ ചിരിയുണ്ടായി
വീഴാതെ എഴുന്നേൽക്കാൻ കഴിയില്ലല്ലോ
നെഞ്ചുയർത്തണം കൺതുറക്കണം തിരുത്തിയെഴുതണം
കണക്കുകൾ നാം
(പണ്ടൊരിക്കൽ..)
എല്ലാമേ നന്മ തൻ വിളയാട്ടം താൻ
എന്നല്ലോ ചൊല്ലുന്നു പൂവിൻ ചിരി
വഴിയൊന്നല്ലീ മണ്ണിൽ പലതുണ്ടല്ലോ
ഒന്നടയുകിൽ ഉടൻ തുറന്നിടും പകരമൊരു വഴി
ഗതി തുടരാൻ
(പണ്ടൊരിക്കൽ..)