Pande paranyanyau nyaaan ponne [kudumbaasootranam]

പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം]
Work
Year
Language

(പു) വണ്‍ റ്റൂ ത്രീ ഫോര്‍ ഫൈവ് സിക്സ് അയ്യയ്യോ
പിന്നെയും കിടക്കുന്നല്ലോ പത്തുപന്ത്രണ്ട്

(പു) പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ നീ
ഇത്ര പണ്ടാരങ്ങളെ പെറ്റു കൂട്ടരുതെന്നു്
(സ്ത്രീ) കണ്ടമാനം നടന്നിട്ടു് കഞ്ഞിക്കു ഗതിയറ്റു്
എണ്ടും മുണ്ടും ചൊല്ലി വരാന്‍ നാണമില്ലേ
അയ്യയ്യേ നാണമില്ലേ
((പു) പണ്ടേ പറഞ്ഞു )
((സ്ത്രീ) കണ്ടമാനം )

(പു) നാണിക്കുന്നതെന്തിനെടി ഞാന്‍ ചെയ്ത കുറ്റമോ
(സ്ത്രീ) ഞാന്‍ ചെയ്ത കുറ്റമോ
(പു) ആരു ചെയ്ത കുറ്റം (സ്ത്രീ) ദൈവം ചെയ്ത കുറ്റം
(പു)ആരു ചെയ്ത കുറ്റം...(സ്ത്രീ)ആ‍ ദൈവം ചെയ്ത കുറ്റം
((പു) പണ്ടേ പറഞ്ഞു )
((സ്ത്രീ) കണ്ടമാനം )

(പു) മോങ്ങരുതേ മങ്കികളേ മാക്രികളേ ഡാങ്കികളേ (2)
മോണ്‍സ്സിയര്‍ക്കു കലിവന്നാല്‍ ജീവനെടുക്കും
(സ്ത്രീ) വല്ലതുമായ് ഇതുങ്ങള്‍ക്ക് കഞ്ഞിവെള്ളം കൊടുക്കാതെ
തല്ലിയാലും തകര്‍ത്താലും തരപ്പെടുമോ
(പു) ഉണ്ണാന്‍ കൊടുക്കണം ഉടുക്കാന്‍ കൊടുക്കണം
എമ്മേ ബീയേ ക്ലാസ്സിലൊക്കെ പഠിപ്പിക്കേണം
ഒന്നോ രണ്ടോ കുട്ടിയെങ്കില്‍ എങ്ങിനെയും ശെരിപ്പെടും
പിന്നെയും കിടക്കുന്നല്ലോ പത്തുപന്ത്രണ്ട്

(സ്ത്രീ) പിള്ളേരേയും വാരിയിട്ടു വല്ല കിണറ്റിലും ചെന്നു
നല്ല തങ്ക ചെയ്ത പോലെ ഞാന്‍ എടുക്കുമേ
((സ്ത്രീ) പിള്ളേരേയും)
(പു) കരളു തകരുന്നെടി കരയാതെ കണ്മണി
പരമ രഹസ്യമൊന്നിങ്ങടുത്തു വന്നേ
(സ്ത്രീ) രഹസ്യമോ
(പു) രഹസ്യം
(സ്ത്രീ) പറഞ്ഞാട്ടേ

(പു) കേളെടി രാമച്ചാരേ പെണ്ണുമ്പിള്ള പേറു നിറുത്തി
(സ്ത്രീ) എങ്ങനെ
(പു) അങ്ങനെ
(സ്ത്രീ) ഓ ഹോ
(പു) ഉ ഹൂം

(പു) ആവശ്യമുള്ള മക്കളായിത്തീര്‍ന്നാല്‍
ഇന്നൊരനുഗ്രഹം വാസക്ടമി ഓപ്പറേഷന്‍
ആവശ്യമുള്ള മക്കളായിത്തീര്‍ന്നാല്‍
വാസക്ടമി ഓപ്പറേഷന്‍ വന്നേ വന്നേ രൂപായും കിട്ടും

(pu) vaṇ ṭrū trī phor phaiv siks ayyayyo
pinnĕyuṁ kiḍakkunnallo pattubandraṇḍ

(pu) paṇḍe paṟaññu ñān pŏnne nī
itra paṇḍāraṅṅaḽĕ pĕṭru kūṭṭarudĕnnu്
(strī) kaṇḍamānaṁ naḍanniṭṭu് kaññikku gadiyaṭru്
ĕṇḍuṁ muṇḍuṁ sŏlli varān nāṇamille
ayyayye nāṇamille
((pu) paṇḍe paṟaññu )
((strī) kaṇḍamānaṁ )

(pu) nāṇikkunnadĕndinĕḍi ñān sĕyda kuṭramo
(strī) ñān sĕyda kuṭramo
(pu) āru sĕyda kuṭraṁ (strī) daivaṁ sĕyda kuṭraṁ
(pu)āru sĕyda kuṭraṁ...(strī)ā daivaṁ sĕyda kuṭraṁ
((pu) paṇḍe paṟaññu )
((strī) kaṇḍamānaṁ )

(pu) moṅṅarude maṅgigaḽe mākrigaḽe ḍāṅgigaḽe (2)
moṇssiyarkku kalivannāl jīvanĕḍukkuṁ
(strī) valladumāy iduṅṅaḽkk kaññivĕḽḽaṁ kŏḍukkādĕ
talliyāluṁ tagarttāluṁ tarappĕḍumo
(pu) uṇṇān kŏḍukkaṇaṁ uḍukkān kŏḍukkaṇaṁ
ĕmme bīye klāssilŏkkĕ paṭhippikkeṇaṁ
ŏnno raṇḍo kuṭṭiyĕṅgil ĕṅṅinĕyuṁ śĕrippĕḍuṁ
pinnĕyuṁ kiḍakkunnallo pattubandraṇḍ

(strī) piḽḽereyuṁ vāriyiṭṭu valla kiṇaṭriluṁ sĕnnu
nalla taṅga sĕyda polĕ ñān ĕḍukkume
((strī) piḽḽereyuṁ)
(pu) karaḽu tagarunnĕḍi karayādĕ kaṇmaṇi
parama rahasyamŏnniṅṅaḍuttu vanne
(strī) rahasyamo
(pu) rahasyaṁ
(strī) paṟaññāṭṭe

(pu) keḽĕḍi rāmaccāre pĕṇṇumbiḽḽa peṟu niṟutti
(strī) ĕṅṅanĕ
(pu) aṅṅanĕ
(strī) o ho
(pu) u hūṁ

(pu) āvaśyamuḽḽa makkaḽāyittīrnnāl
innŏranugrahaṁ vāsakṭami oppaṟeṣan
āvaśyamuḽḽa makkaḽāyittīrnnāl
vāsakṭami oppaṟeṣan vanne vanne rūbāyuṁ kiṭṭuṁ