പന്തലിട്ടു മേലേ വാനം വിശാലമായ്
മുല്ലമാലകോര്‍ത്തൂ ദിനേശന്‍
കല്ല്യാണവേളയായ് കല്ല്യാണവേളയായ്
മഴവില്ലുവന്നു നീളേ മായാവിതാനമേകി(2)
പനിനീരുവീശിയെങ്ങും പായുന്നു കാറ്റു ദൂരേ
മംഗല്യകാലമായി എങ്ങോ വധൂവരന്മാര്‍?
അണയും വിരുന്നുകാരേ ആരോ വധൂവരന്മാര്‍?
പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)
മാമരം പൂകി- കുയില്‍ കൂകി- മൃദുരാഗമേകീ
പ്രേമത്തിന്‍ തോണീ- മനോരാണീ- തുഴയൂ വേഗം
ആനന്ദ തീരം ചേരാനതിവേഗം പോയീടാം(2)
പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)