Panamoru ballaatta

പണമൊരു ബല്ലാത്ത
Year
Language

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ (പണമൊരു)
മനുഷ്യര്‍ക്കു പൊന്തിച്ചു പന്താടും വീരന്‍
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ (പണമൊരു)

പൈസയല്ലേ കലിയുഗ ഭഗവാന്‍
പറയൂ നിങ്ങള്‍ക്കു പറയൂ
പറയൂ നിങ്ങള്‍ക്കു പറയൂ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ (പണമൊരു)

പണമില്ലെങ്കില്‍ മാരണം
പണമുണ്ടെങ്കിലും മാരണം (പണമില്ലെങ്കില്‍)
തുഞ്ചത്തുനമ്പ്യാര്‍ പറഞ്ഞതുപോലെ
പൊന്നും പെണ്ണും കലഹകാരണം
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ (പണമൊരു)

രൂപാ ചിലര്‍ക്കു പരമാത്മാ
നയാപൈസാതാന്‍ ജീവാത്മാ
രൂപാ വന്നാല്‍ രൂപം മാറും
പാപം തീരും ശാപം പോകും
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ

ബാങ്കില്‍ നിറയെ പണമുണ്ടെങ്കില്‍
വങ്കച്ചാരും കെങ്കേമന്‍ (ബാങ്കില്‍)
കള്ളം പറഞ്ഞാലും ഭൂഷണമല്ലേ
കള്ളു തിന്നാലും യോഗ്യതയല്ലേ (കള്ളം)
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ (പണമൊരു)

paṇamŏru ballātta paṇḍāṟakkālan (paṇamŏru)
manuṣyarkku pŏndiccu pandāḍuṁ vīran
paṇamŏru ballātta paṇḍāṟakkālan (paṇamŏru)

paisayalle kaliyuga bhagavān
paṟayū niṅṅaḽkku paṟayū
paṟayū niṅṅaḽkku paṟayū
tū sāṅṅ re are tū sāṅṅ re
tū sāṅṅ re are tū sāṅṅ re (paṇamŏru)

paṇamillĕṅgil māraṇaṁ
paṇamuṇḍĕṅgiluṁ māraṇaṁ (paṇamillĕṅgil)
tuñjattunambyār paṟaññadubolĕ
pŏnnuṁ pĕṇṇuṁ kalahagāraṇaṁ
tū sāṅṅ re are tū sāṅṅ re
tū sāṅṅ re are tū sāṅṅ re (paṇamŏru)

rūbā silarkku paramātmā
nayābaisādān jīvātmā
rūbā vannāl rūbaṁ māṟuṁ
pābaṁ tīruṁ śābaṁ poguṁ
tū sāṅṅ re are tū sāṅṅ re

bāṅgil niṟayĕ paṇamuṇḍĕṅgil
vaṅgaccāruṁ kĕṅgeman (bāṅgil)
kaḽḽaṁ paṟaññāluṁ bhūṣaṇamalle
kaḽḽu tinnāluṁ yogyadayalle (kaḽḽaṁ)
tū sāṅṅ re are tū sāṅṅ re
tū sāṅṅ re are tū sāṅṅ re (paṇamŏru)