Pambayaaṟin karayilallo

പമ്പയാറിന്‍ കരയിലല്ലോ
Work
Year
Language

പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തുനല്ല പൊന്‍വിളക്ക്
രാരിരരോ രാരാരോ

പൊന്‍വിളക്കിന്‍ വെട്ടത്തിലേ
പുത്തിലഞ്ഞി പന്തലിലേ
പുല്ലു മേഞ്ഞ മലയിലല്ലോ
പൂക്കാരിപ്പെണ്ണ് - എന്നും
പൂവമ്പനെ കാത്തുനില്‍ക്കും
പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍)

വെള്ളോട്ടു കുടപിടിച്ചു
വെള്ളാരം പൂപറിച്ച്
പൂഞ്ച്ചേല ചുറ്റിനിന്നു
പൂക്കാരിപ്പെണ്ണ് വന്ന
പൂവമ്പന്റെ കൈയിലൊരു
പുന്നാരമുത്ത്
രാരിരരോ രാരാരോ

പൊന്‍വിളക്കിന്‍ വെട്ടത്തിലേ
പുഞ്ചിരിക്കും പിഞ്ചുമുത്തേ
പൂവമ്പനോടേറ്റുവാങ്ങീ
പൂക്കാരിപ്പെണ്ണ് - നിന്നെ
പത്തു മാസം ചുമക്കാത്ത
പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍)

pambayāṟin karayilallo
pañjaminilāviḽakk
ĕṇṇa veṇḍa tiriyuṁ veṇḍa
ĕndunalla pŏnviḽakk
rāriraro rārāro

pŏnviḽakkin vĕṭṭattile
puttilaññi pandalile
pullu meñña malayilallo
pūkkārippĕṇṇ - ĕnnuṁ
pūvambanĕ kāttunilkkuṁ
pūkkārippĕṇṇ (pambayāṟin)

vĕḽḽoṭṭu kuḍabiḍiccu
vĕḽḽāraṁ pūbaṟicc
pūñjcela suṭrininnu
pūkkārippĕṇṇ vanna
pūvambanṟĕ kaiyilŏru
punnāramutt
rāriraro rārāro

pŏnviḽakkin vĕṭṭattile
puñjirikkuṁ piñjumutte
pūvambanoḍeṭruvāṅṅī
pūkkārippĕṇṇ - ninnĕ
pattu māsaṁ sumakkātta
pūkkārippĕṇṇ (pambayāṟin)