പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ
(പള്ളിയറയ്ക്കുള്ളിലെ.....)
ചന്ദ്രമുഖി രാവിൽ നീ എന്റെ മനോരഥത്തിലെ
രംഗസഭാവേദികയിൽ വിരുന്നു വന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
ആ....ആ....ആ....
മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ
മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു
കുത്തുമുലക്കച്ചകളിൽ പിച്ചകപ്പൂനിലാതൻ
പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
ലലലലാ...ലലലലാ.....
മഞ്ജുള ശൃംഗാര സാന്ദ്രമായ് ഈണമായ്
മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു
പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ (2)
പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു
(പള്ളിയറയ്ക്കുള്ളിലെ.....)