പള്ളിയരമന വെള്ളിയരമനയില്‍
പൊന്നു കൊണ്ടൊരാള്‍ രൂപം
ചിത്ര മണിയറ മുത്തുമണിയറയില്‍
ശില്പി തീര്‍ത്തൊരാള്‍ രൂപം സ്വപ്ന
ശില്പി തീര്‍ത്തൊരാള്‍ രൂപം
ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു
ദാഹമായ ദാഹങ്ങള്‍
ആ ദാഹം ആ രൂപം ആ നോട്ടം
ആപാദചൂഢം ചാര്‍ത്തിച്ചു എന്നെ
നാണമെന്നൊരാഭരണം
അഹഹ അഹഹാ അഹാഹാ.....ആ (പള്ളിയരമന)
ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ
മോഹമായ മോഹങ്ങള്‍
ആ മോഹം ആ സ്നേഹം ആ മൌനം
ആത്മാവിനുള്ളില്‍ പകരുന്നൂ ഇന്നും
പ്രേമമെന്ന തിരുമധുരം
അഹഹ അഹഹാ അഹാഹാ...ആ (പള്ളിയരമന)