Palliyanganattil

പള്ളിയങ്കണത്തിൽ
Year
Language

പള്ളിയങ്കണത്തില്‍ ഞാനൊരു
പനിനീര്‍പ്പൂവായ് വിരിയും (പള്ളിയങ്കണത്തില്‍)
അള്‍ത്താരയില്‍ പൂക്കും ആയിരം തിരികളില്‍
അഗ്നിവലയമായ് ജ്വലിക്കും (പള്ളിയങ്കണത്തില്‍)

മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മാടപ്രാക്കളെപ്പോലെ
എത്ര മാലാഖമാരെന്നെ പുണരും
എത്ര മാലാഖമാരെന്നെ പുണരും (പള്ളിയങ്കണത്തില്‍)

മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
സ്വര്‍ണ്ണപ്പൂമഴ പൊഴിയും ഞാന്‍
സ്വയം മറന്നേ നില്‍ക്കും (പള്ളിയങ്കണത്തില്‍)

paḽḽiyaṅgaṇattil ñānŏru
paninīrppūvāy viriyuṁ (paḽḽiyaṅgaṇattil)
aḽttārayil pūkkuṁ āyiraṁ tirigaḽil
agnivalayamāy jvalikkuṁ (paḽḽiyaṅgaṇattil)

mandragoḍiyil ŏḽiykkuṁ ñān
madhuralajjayil muḻuguṁ
mandragoḍiyil ŏḽiykkuṁ ñān
madhuralajjayil muḻuguṁ
māḍaprākkaḽĕppolĕ
ĕtra mālākhamārĕnnĕ puṇaruṁ
ĕtra mālākhamārĕnnĕ puṇaruṁ (paḽḽiyaṅgaṇattil)

minnuṁcārttuṁ neraṁ ñān
svarggaganyayāy māṟuṁ
minnuṁcārttuṁ neraṁ ñān
svarggaganyayāy māṟuṁ
svarṇṇappūmaḻa pŏḻiyuṁ ñān
svayaṁ maṟanne nilkkuṁ (paḽḽiyaṅgaṇattil)