Pallimukkile

പള്ളിമുക്കിലെ
Year
Language

പള്ളിമുക്കിലെ കള്ളുഷാപ്പിലെ ചാരുബഞ്ചിലു ചായുറങ്ങണ
കോരച്ചാരുടെ കോതപ്പെണ്ണിന് സൌഖ്യമോ?
കാലത്തെന്നും കസര്‍ത്തെടുക്കണ പോലീസേമാന്‍ നാറാണപിള്ളേടെ
പൊന്നുമോളു ചിന്നുക്കുട്ടിക്കു സൌഖ്യമോ?
പാലുവില്‍ക്കും പാര്‍വതീം നാട്ടുപൊട്ടന്‍ വാസുവും
പാട്ടുപാടി പ്രേമമായ് കൂട്ടുകൂടി കുഴപ്പമായ്
അമ്പലക്കരപ്പഞ്ചായത്തടക്കി വാഴുമൊരന്നമ്മക്കുട്ടിയെ
വട്ടന്‍ കുട്ടപ്പന്‍ കെട്ടും കട്ടായം
[പള്ളിമുക്കിലെ]

റേഷന്‍ കോണ്ട്രാക്‍ടര്‍ രാഘവന്റെ ഓ രാഘവന്റെ
ഫാഷന്‍ ലേഡി എങ്ങാണ്?
നില്ലളിയാ ഒന്നു ചൊല്ലളിയാ
സിസ്സീ ബസ്സിന്റെ കിളി കൊണ്ടുപോയി
കോണ്‍‌ട്രാക്‍ടര്‍ മയ്യത്തായി
എന്തുകഥ? ഇതെന്തു കഥ?
കഴുകന്‍ കുഞ്ഞാനമ്മയോ? ആര്‍ക്കും വേണ്ടാതായി
[പള്ളിമുക്കിലെ]

വൈദ്യന്‍ മാമച്ചന്‍ കൂട്ടിലിടും ഓ കൂട്ടിലിടും
ശോശാമ്മ നാട്ടിലുണ്ടോടാ?
എന്തു പറ്റി? അവള്‍ക്കെന്തു പറ്റി?
ധ്യാനം കൂടാനായ് പോയ്‌വരുമ്പോള്‍
ഒരു ഡോക്‍ടറുമായ് ലവ്വിലായല്ലോ
ഹാപ്പിയെടാ ഞാന്‍ ഹാപ്പിയെടാ
കടവില്‍ ത്രേസ്യാമ്മയോ? കുടിലു കൊട്ടാരമാക്കി ഹോയ് ഹോയ്
[പള്ളിമുക്കിലെ]

paḽḽimukkilĕ kaḽḽuṣāppilĕ sārubañjilu sāyuṟaṅṅaṇa
koraccāruḍĕ kodappĕṇṇin saൌkhyamo?
kālattĕnnuṁ kasarttĕḍukkaṇa polīsemān nāṟāṇabiḽḽeḍĕ
pŏnnumoḽu sinnukkuṭṭikku saൌkhyamo?
pāluvilkkuṁ pārvadīṁ nāṭṭubŏṭṭan vāsuvuṁ
pāṭṭubāḍi premamāy kūṭṭugūḍi kuḻappamāy
ambalakkarappañjāyattaḍakki vāḻumŏrannammakkuṭṭiyĕ
vaṭṭan kuṭṭappan kĕṭṭuṁ kaṭṭāyaṁ
[paḽḽimukkilĕ]

ṟeṣan koṇḍrākṭar rāghavanṟĕ o rāghavanṟĕ
phāṣan leḍi ĕṅṅāṇ?
nillaḽiyā ŏnnu sŏllaḽiyā
sissī bassinṟĕ kiḽi kŏṇḍuboyi
koṇ‌ṭrākṭar mayyattāyi
ĕndugatha? idĕndu katha?
kaḻugan kuññānammayo? ārkkuṁ veṇḍādāyi
[paḽḽimukkilĕ]

vaidyan māmaccan kūṭṭiliḍuṁ o kūṭṭiliḍuṁ
śośāmma nāṭṭiluṇḍoḍā?
ĕndu paṭri? avaḽkkĕndu paṭri?
dhyānaṁ kūḍānāy poy‌varumboḽ
ŏru ḍokṭaṟumāy lavvilāyallo
hāppiyĕḍā ñān hāppiyĕḍā
kaḍavil tresyāmmayo? kuḍilu kŏṭṭāramākki hoy hoy
[paḽḽimukkilĕ]