Pallanayaarin deerattil

പല്ലനയാറിന്‍ തീരത്തില്‍
Year
Language

പല്ലനയാറിന്‍ തീരത്തില്‍
പദ്മപരാഗ കുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിന്‍ ചട്ടങ്ങളേ മാറ്റുവിന്‍ ചട്ടങ്ങളേ
മാറ്റുവിന്‍ മാറ്റുവിന്‍ മാറ്റുവിന്‍

കാവ്യകലയുടെ കമലപ്പൊയ്കകള്‍
കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ
ഒളികണ്ണെറിയുകയായിരുന്നൂ
പുരികക്കൊടിയാല്‍ അവരുടെ മാറില്‍
പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിക്കുകയായിരുന്നു

പൂര്‍വ്വദിങ്മുഖമൊന്നു ചുവന്നു
പുതിയ മനുഷ്യനുണര്‍ന്നൂ
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയപ്രചോദനമുള്‍ക്കൊണ്ടു
ഖനികള്‍ ജീവിത ഖനികള്‍ തേടും
കലയുടെ സങ്കര വീഥികളില്‍
വീണപൂക്കളെ വീണ്ടുമുണര്‍ത്തിയ
ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളേ മാറ്റുവിന്‍
മാറ്റുവിന്‍ മാറ്റുവിന്‍

pallanayāṟin dīrattil
padmabarāga kuḍīrattil
viḽakkuvaykkuṁ yugaganyagayŏru
viplavagānaṁ keṭṭu
māṭruvin saṭṭaṅṅaḽe māṭruvin saṭṭaṅṅaḽe
māṭruvin māṭruvin māṭruvin

kāvyagalayuḍĕ kamalappŏygagaḽ
kaṇigaṇḍuṇaruṁ kavigaḽ
anubhūdigaḽuḍĕ gobastrīgaḽĕ
ŏḽigaṇṇĕṟiyugayāyirunnū
purigakkŏḍiyāl avaruḍĕ māṟil
pūvambĕyyugayāyirunnu
avaruḍĕ kayyilĕ madhuguṁbhattilĕ
amṛtuguḍikkugayāyirunnu

pūrvvadiṅmukhamŏnnu suvannu
pudiya manuṣyanuṇarnnū
pradibhagaḽ kāvyapradibhagaḽaṅṅanĕ
pudiyaprasodanamuḽkkŏṇḍu
khanigaḽ jīvida khanigaḽ teḍuṁ
kalayuḍĕ saṅgara vīthigaḽil
vīṇabūkkaḽĕ vīṇḍumuṇarttiya
gānaṁ nammĕ nayikkunnu
māṭruvin saṭṭaṅṅaḽe māṭruvin
māṭruvin māṭruvin