Painaappil poloru

പൈനാപ്പിള്‍ പോലൊരു
Year
Language

പൈനാപ്പിള്‍ പോലൊരു പെണ്ണ്
പാല്‍പ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ
പലിശക്കു വാങ്ങിയ പെണ്ണ്
പൈനാപ്പിള്‍ പോലൊരു പെണ്ണ്

ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും
കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍)

തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു
കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍
കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍)

paināppiḽ polŏru pĕṇṇ
pālppāyasaṁ polŏru pĕṇṇ
pañjāraccirigŏṇḍ pañjāyattāgĕ
paliśakku vāṅṅiya pĕṇṇ
paināppiḽ polŏru pĕṇṇ

suṇḍattu kaṇmaṇi kattikkuṁ mattāppil
paṇḍeyuṇḍĕnikkŏru kaṇṇ
suṇḍattu kaṇmaṇi kattikkuṁ mattāppil
paṇḍeyuṇḍĕnikkŏru kaṇṇ
pinnālĕ naḍannĕtra kaimaṇiyaḍiccāluṁ
kaṇṇŏnnu tirikkūlla pĕṇṇ (paināppiḽ)

tuḍarkkathakkattugaḽ nūṟĕṇṇaṁ tigaññu
tuṇi kaḍaṁ meḍiccu muḍiññu
tuḍarkkathakkattugaḽ nūṟĕṇṇaṁ tigaññu
tuṇi kaḍaṁ meḍiccu muḍiññu
kĕṭṭāyiṭṭĕḻudi ñān kŏṇḍunaḍakkunnu
kiṭṭātta marunninṟĕ śīṭṭ - nāṭṭil
kiṭṭātta marunninṟĕ śīṭṭ (paināppiḽ)