Pagaraam nyaaan paanamundiri

പകരാം ഞാന്‍ പാനമുന്തിരി
Work
Year
Language

പകരാം ഞാൻ പാനമുന്തിരി
പാടാം ഞാൻ മോഹമഞ്ജരി
കുളിരായ് നിൻ മാറിൽ വീണു
പടരാം ഞാൻ മധു രാഗവല്ലരി
(പകരാം...)

തുടുക്കുന്ന യൗവനം ഞാൻ
തുളുമ്പുന്ന താരുണ്യം
പുണരാൻ അരികെ വരൂ
ഈ പൂമേനി തഴുകി വരൂ
ലഹരിതൻ ചിറകുള്ള പുഷ്പവിമാനത്തിൽ
ഇണയായ് പറന്നുയരൂ
(പകരാം..)

വിടരുന്ന സൗരഭം ഞാൻ
വിസ്മയ സംഗീതം
മദിരാചഷകവുമായ് നിൻ
മനസ്സിൽ വിരുന്നു വരും
മലർശരൻ തൊടുക്കുന്ന മധുര വികാരത്തിൻ
തിരകളിൽ നീന്തി വരൂ
(പകരാം...)

pagarāṁ ñān pānamundiri
pāḍāṁ ñān mohamañjari
kuḽirāy nin māṟil vīṇu
paḍarāṁ ñān madhu rāgavallari
(pagarāṁ...)

tuḍukkunna yauvanaṁ ñān
tuḽumbunna tāruṇyaṁ
puṇarān arigĕ varū
ī pūmeni taḻugi varū
laharidan siṟaguḽḽa puṣpavimānattil
iṇayāy paṟannuyarū
(pagarāṁ..)

viḍarunna saurabhaṁ ñān
vismaya saṁgīdaṁ
madirāsaṣagavumāy nin
manassil virunnu varuṁ
malarśaran dŏḍukkunna madhura vigārattin
tiragaḽil nīndi varū
(pagarāṁ...)