Pagalppaksi

പകല്‍പ്പക്ഷി
Year
Language

പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്..(പകൽപ്പക്ഷി...)
മഴമുത്തു ചാര്‍ത്തും മാറില്‍
കുളിര്‍ കോരിയാരോ പാടി..(മഴമുത്തു..)
ചെറുക്കനും കൂട്ടരും വരണുണ്ടല്ലോ
മണിത്തുമ്പിക്കുറുമ്പിയൊന്നണിഞ്ഞൊരുങ്ങു്
മെല്ലെ മെല്ലെ കൊഞ്ചിക്കൊഞ്ചി കുണുങ്ങിക്കൊണ്ടോടി വാ
പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്.....

നിറമുള്ള ചാന്തു തൊട്ടും കസ്തൂരിമഞ്ഞള്‍ തേച്ചും
അഴകോടെ വന്നു നീയെന്‍ വധുവായി മാറുവാന്‍
ഒരു കുഞ്ഞു കമ്മലിട്ടു പൊന്‍വളകള്‍ കയ്യിലിട്ടു
മിഴിദീപം ഒന്നെരിഞ്ഞൂ...മലര്‍ മിഴിയിലെന്തിനോ
മണിത്തിങ്കൾത്തേരിറങ്ങി പോരൂ
കണിക്കൊന്നപ്പൂ വിരിക്കും പെണ്ണേ...(മണിത്തിങ്കൾ...)
കിന്നാരക്കാറ്റിന്റെ പൊന്നൂഞ്ഞാല്‍പ്പടിയില്‍
ചിന്നം പിന്നം ചിരിച്ചും കൊണ്ടാടുവാൻ
പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്.....

വെയില്‍ വന്നു പന്തലിട്ടു വെള്ളോട്ടു തൂണ്‍ മെനഞ്ഞു
വെൺപ്രാവു തൂവല്‍ തന്നു മേല്‍ക്കൂര മേയുവാന്‍
കുയിലിന്റെ പാട്ടു കേട്ടു കുഞ്ഞാറ്റ താളമിട്ടു
പനിനീര്‍ കുടഞ്ഞതാരോ
പുലര്‍കാല മഞ്ഞുമഴയോ...(പനിനീര്‍ ...)
നാഗസ്വരം തകില്‍ മേളം വേണം
നാലുകൂട്ടം നിറസദ്യ വേണം..(നാഗസ്വരം..)
വായാടിപ്പെണ്ണിന്റെ കല്യാണം കഴിഞ്ഞാല്‍
മന്ദംമന്ദം മണിയറ പൂകണം...
(പകൽപ്പക്ഷി പവനുരുക്കാന്‍ വരും....)

pagalppakṣi pavanurukkān varuṁ
puḻayuḍĕ veḽikkālamāy..(pagalppakṣi...)
maḻamuttu sārttuṁ māṟil
kuḽir koriyāro pāḍi..(maḻamuttu..)
sĕṟukkanuṁ kūṭṭaruṁ varaṇuṇḍallo
maṇittumbikkuṟumbiyŏnnaṇiññŏruṅṅu്
mĕllĕ mĕllĕ kŏñjikkŏñji kuṇuṅṅikkŏṇḍoḍi vā
pagalppakṣi pavanurukkān varuṁ
puḻayuḍĕ veḽikkālamāy.....

niṟamuḽḽa sāndu tŏṭṭuṁ kastūrimaññaḽ teccuṁ
aḻagoḍĕ vannu nīyĕn vadhuvāyi māṟuvān
ŏru kuññu kammaliṭṭu pŏnvaḽagaḽ kayyiliṭṭu
miḻidībaṁ ŏnnĕriññū...malar miḻiyilĕndino
maṇittiṅgaḽtteriṟaṅṅi porū
kaṇikkŏnnappū virikkuṁ pĕṇṇe...(maṇittiṅgaḽ...)
kinnārakkāṭrinṟĕ pŏnnūññālppaḍiyil
sinnaṁ pinnaṁ siriccuṁ kŏṇḍāḍuvān
pagalppakṣi pavanurukkān varuṁ
puḻayuḍĕ veḽikkālamāy.....

vĕyil vannu pandaliṭṭu vĕḽḽoṭṭu tūṇ mĕnaññu
vĕṇbrāvu tūval tannu melkkūra meyuvān
kuyilinṟĕ pāṭṭu keṭṭu kuññāṭra tāḽamiṭṭu
paninīr kuḍaññadāro
pulargāla maññumaḻayo...(paninīr ...)
nāgasvaraṁ tagil meḽaṁ veṇaṁ
nālugūṭṭaṁ niṟasadya veṇaṁ..(nāgasvaraṁ..)
vāyāḍippĕṇṇinṟĕ kalyāṇaṁ kaḻiññāl
mandaṁmandaṁ maṇiyaṟa pūgaṇaṁ...
(pagalppakṣi pavanurukkān varuṁ....)