Pagalmulla

പകൽമുല്ല
Year
Language

ലാലാലാ ലാലാലാലാ
ലാലാലാലാലാലാ
പകൽമുല്ല ചില്ലുമേയും ആകാശതീരത്തെ
വെയിൽ തൂവൽ നിന്നെപ്പോലെ ഈറൻ മാറും (2)
പാരിജാത ഹംസങ്ങൾ പാൽ മഞ്ഞുമേഘങ്ങൾ
പറന്നെത്തി മെല്ലെ കാതിൽ എന്തോ ചൊല്ലി മാഞ്ഞോ
(പകൽമുല്ല..)

കുഞ്ഞോളം തുള്ളി മെല്ലെ
തൊട്ടുഴിഞ്ഞെൻ മെയ് മിനുക്കുമ്പോൾ
കുന്നോരം കന്നിയാറ്റിൽ മിന്നി മായും മീൻ കുരുന്നായ് നീ
മാറിൽ മഞ്ചാടി മുത്തിൻ പിഞ്ചു മൊട്ടില്ലയോ
ആരുമോരാതെ ഉള്ളിൽ തേനുറഞ്ഞീലയോ
കണ്ണിൽ കണ്ണാടി വെണ്ണിലാവിന്റെ വെണ്ണ ഉരുകീലയോ
(പകൽമുല്ല..)

ചെമ്മാനം ചേലുലാവും പീലി മഞ്ഞിൻ ചാന്തു ചാർത്തുമ്പോൾ
നീയേതോരല്ലിയാമ്പൽ പൂവിനുള്ളിൽ പോയൊളിച്ചാലോ
ദൂരെ മൺവീണ പാടി ദൂതു പോരുന്നുവോ
കാറ്റു പൂവാട നീട്ടി കൈത കസവോലയും
നൂറു വാസന്ത വർണ്ണശലഭങ്ങൾ എന്നിൽ ഉയരുന്നുവോ
(പകൽമുല്ല..)

lālālā lālālālā
lālālālālālā
pagalmulla sillumeyuṁ āgāśadīrattĕ
vĕyil tūval ninnĕppolĕ īṟan māṟuṁ (2)
pārijāda haṁsaṅṅaḽ pāl maññumeghaṅṅaḽ
paṟannĕtti mĕllĕ kādil ĕndo sŏlli māñño
(pagalmulla..)

kuññoḽaṁ tuḽḽi mĕllĕ
tŏṭṭuḻiññĕn mĕy minukkumboḽ
kunnoraṁ kanniyāṭril minni māyuṁ mīn kurunnāy nī
māṟil mañjāḍi muttin piñju mŏṭṭillayo
ārumorādĕ uḽḽil tenuṟaññīlayo
kaṇṇil kaṇṇāḍi vĕṇṇilāvinṟĕ vĕṇṇa urugīlayo
(pagalmulla..)

sĕmmānaṁ selulāvuṁ pīli maññin sāndu sārttumboḽ
nīyedoralliyāmbal pūvinuḽḽil poyŏḽiccālo
dūrĕ maṇvīṇa pāḍi dūdu porunnuvo
kāṭru pūvāḍa nīṭṭi kaida kasavolayuṁ
nūṟu vāsanda varṇṇaśalabhaṅṅaḽ ĕnnil uyarunnuvo
(pagalmulla..)