പകല്‍ മായുന്നു നിഴല്‍ വീഴുന്നു
നിലാ മുകിലില്‍ ഇടറീ താരകം ...ഓ ...
ഇരുള്‍ കാവോരം അഴല്‍ക്കൂടാരം
തരൂ.. അഭയം തഴുകും സാന്ത്വനം ...ഓ ...
പകല്‍ മായുന്നൂ
പൊന്‍വെയില്‍ നൂലായ് നീര്‍ത്ത സൌഭാഗ്യം
പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും
ശാപ പങ്കിലമായ് ശോക നാടകമായ്
വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ്
ഇനി എന്നോര്‍മ്മകള്‍ ..ഓ ...
(പകല്‍ )
കണ്ണുനീര്‍ക്കൂട്ടില്‍ രാവുറങ്ങാതെ
വിരഹിയാം തൂവല്‍പ്പക്ഷി പാടുന്നു
യാത്രയാവുമൊരീ മാത്രയെന്നുടെയോ
ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ
അകലെ സാഗരം ...ഓ ...
(പകല്‍ )