Pagalmaayunnu

പകല്‍മായുന്നു
Year
Language

പകല്‍ മായുന്നു നിഴല്‍ വീഴുന്നു
നിലാ മുകിലില്‍ ഇടറീ താരകം ...ഓ ...
ഇരുള്‍ കാവോരം അഴല്‍ക്കൂടാരം
തരൂ അഭയം തഴുകും സാന്ത്വനം ...ഓ ...

പൊന്‍വെയില്‍ നൂലായ് നീര്‍ത്ത സൌഭാഗ്യം
പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും
ശാപ പങ്കിലമായ് ശോക നാടകമായ്
വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ്
ഇനി എന്നോര്‍മ്മകള്‍ ..ഓ ...(പകല്‍ )

കണ്ണുനീര്‍ക്കൂട്ടില്‍ റാവുറങ്ങാതെ
വിരഹിയാം തൂവല്‍പ്പക്ഷി പാടുന്നു
യാത്രയാവുമൊരീ മാത്രയെന്നുടെയോ
ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ
അകലെ സാഗരം ...ഓ ...(പകല്‍ )

pagal māyunnu niḻal vīḻunnu
nilā mugilil iḍaṟī tāragaṁ ...o ...
iruḽ kāvoraṁ aḻalkkūḍāraṁ
tarū abhayaṁ taḻuguṁ sāndvanaṁ ...o ...

pŏnvĕyil nūlāy nīrtta saൌbhāgyaṁ
piḍayumī māṟil sārttiyĕnnāluṁ
śāba paṅgilamāy śoga nāḍagamāy
venal vĕnduruguṁ kānal nŏmbaramāy
ini ĕnnormmagaḽ ..o ...(pagal )

kaṇṇunīrkkūṭṭil ṟāvuṟaṅṅādĕ
virahiyāṁ tūvalppakṣi pāḍunnu
yātrayāvumŏrī mātrayĕnnuḍĕyo
ārdrayāṁ kanivāy eṭru pāḍugayo
agalĕ sāgaraṁ ...o ...(pagal )