Pagalkkiliyuranni

പകൽക്കിളിയുറങ്ങി
Work
Year
Language

പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി
പവിഴപ്പൂങ്കാവിലെ കാറ്റുറങ്ങി
പതിവായ്പ്പടിപ്പുരെമേലേയണയും
നിറകതിര്‍ തൂകിയ താരുറങ്ങി
ഇനിയുറങ്ങ്... ഇനിയുറങ്ങ്.....
ഇനിയുറങ്ങ്... ഉറങ്ങ്

തളിരിന്‍ മടിയിലെ നവനീതസുമങ്ങള്‍
കരളില്‍ സുഗന്ധം ഒളിച്ചുവച്ചു
മുകിലിന്‍ മാറില്‍ മയങ്ങും ശശിലേഖ
പുതിയകിനാക്കളെ താലോലിച്ചു
ചാഞ്ചാടിവാ... നീ ചാഞ്ചാടിവാ..........

എന്നുമെന്‍ മനസ്സിന്‍ മണിമുറ്റം നിന്‍
പാദമുദ്രകളണിയേണം
കണ്മണി..... നിന്‍ കാല്‍ത്തളമേളത്തിന്‍
അമ്മതന്‍ സ്വപ്നം തളിര്‍ക്കേണം
നീയാടിവാ........ നീയോടിവാ

pagalkkiḽiyuṟaṅṅi panimadiyuṟaṅṅi
paviḻappūṅgāvilĕ kāṭruṟaṅṅi
padivāyppaḍippurĕmeleyaṇayuṁ
niṟagadir tūgiya tāruṟaṅṅi
iniyuṟaṅṅ... iniyuṟaṅṅ.....
iniyuṟaṅṅ... uṟaṅṅ

taḽirin maḍiyilĕ navanīdasumaṅṅaḽ
karaḽil sugandhaṁ ŏḽiccuvaccu
mugilin māṟil mayaṅṅuṁ śaśilekha
pudiyaginākkaḽĕ tāloliccu
sāñjāḍivā... nī sāñjāḍivā..........

ĕnnumĕn manassin maṇimuṭraṁ nin
pādamudragaḽaṇiyeṇaṁ
kaṇmaṇi..... nin kālttaḽameḽattin
ammadan svapnaṁ taḽirkkeṇaṁ
nīyāḍivā........ nīyoḍivā