Pagalinre virimaaril

പകലിന്റെ വിരിമാറിൽ
Year
Language

പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...

മരണത്തിന്‍ നിറുകയില്‍ നൃത്തം ചവിട്ടുന്ന
മാദകരൂപിണി നീ...
(മരണത്തിന്‍....)
കണ്ണീര്‍പ്പുഴയോരത്തും പുഞ്ചിരി വിരിയിക്കും
മന്ത്രവാദിനി നീ....നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ

പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...

മൃത്യുലോകത്തിന്റെ നിഴലോ നീ
സത്യത്തിന്‍ അഴകുറ്റോരൊരുവോ നീ
(മൃത്യുലോകത്തിന്റെ......)
കാറ്റിന്റെ തോളില്‍ കയറിവരുന്നോരീ
അസ്ഥിസുഗന്ധമോ നീ
ആര്‍ക്കറിയാം....ആര്‍ക്കറിയാം...
ആര്‍ക്കറിയാം....

മനസ്സെന്നോരിരുളിന്റെ ഇടനാഴി....
മനസ്സെന്നോരിരുളിന്റെ ഇടനാഴി അതില്‍
മനുഷ്യന്‍ വെറുമൊരു തടവുപുള്ളി
(മനസ്സെന്നോരിരുളിന്റെ....)
അറിയാ വഴികളിലെ സഞ്ചാരി
ഒരു പിടി ചുടലയിലെ മണ്‍തരി

പകലിന്റെ വിരിമാറില്‍ നിഴലു നീ
പാതിരാവില്‍ ഇരുളു നീ
പാരില്‍ പിറക്കാത്ത സ്വപ്നങ്ങള്‍ തേടി
പദയാത്ര തുടരുന്നു...നിന്നെ ഞാന്‍
ജീവിതമെന്നു വിളിച്ചോട്ടേ...

pagalinṟĕ virimāṟil niḻalu nī
pādirāvil iruḽu nī
pāril piṟakkātta svapnaṅṅaḽ teḍi
padayātra tuḍarunnu...ninnĕ ñān
jīvidamĕnnu viḽiccoṭṭe...

maraṇattin niṟugayil nṛttaṁ saviṭṭunna
mādagarūbiṇi nī...
(maraṇattin....)
kaṇṇīrppuḻayorattuṁ puñjiri viriyikkuṁ
mandravādini nī....ninnĕ ñān
jīvidamĕnnu viḽiccoṭṭe

pagalinṟĕ virimāṟil niḻalu nī
pādirāvil iruḽu nī
pāril piṟakkātta svapnaṅṅaḽ teḍi
padayātra tuḍarunnu...ninnĕ ñān
jīvidamĕnnu viḽiccoṭṭe...

mṛtyulogattinṟĕ niḻalo nī
satyattin aḻaguṭrorŏruvo nī
(mṛtyulogattinṟĕ......)
kāṭrinṟĕ toḽil kayaṟivarunnorī
asthisugandhamo nī
ārkkaṟiyāṁ....ārkkaṟiyāṁ...
ārkkaṟiyāṁ....

manassĕnnoriruḽinṟĕ iḍanāḻi....
manassĕnnoriruḽinṟĕ iḍanāḻi adil
manuṣyan vĕṟumŏru taḍavubuḽḽi
(manassĕnnoriruḽinṟĕ....)
aṟiyā vaḻigaḽilĕ sañjāri
ŏru piḍi suḍalayilĕ maṇdari

pagalinṟĕ virimāṟil niḻalu nī
pādirāvil iruḽu nī
pāril piṟakkātta svapnaṅṅaḽ teḍi
padayātra tuḍarunnu...ninnĕ ñān
jīvidamĕnnu viḽiccoṭṭe...