Pagalinre poongaavil

പകലിന്റെ പൂങ്കാവില്‍
Year
Language

പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി
നീളും നിഴലും കണ്ണീര്‍ക്കുമ്പിളും
അമ്പിളിക്കുഞ്ഞും മാത്രം
നിനക്കു വാഴാന്‍ പെരുവഴി മാത്രം
(പകലിന്റെ)

എങ്ങാണിനിയൊരു കൂടാരം?
നിനക്കെങ്ങാണിത്തിരി കൈവെളിച്ചം?
നിന്‍ ദുഃഖസാഗരം താണ്ടുവാന്‍ പോരുമോ
കാലം തുഴയും തങ്കത്തോണി! തങ്കത്തോണി!
(പകലിന്റെ)

എങ്ങിനെ യാത്ര ചൊല്ലും ഞാന്‍?
നിന്നോ‌ടെന്തിനി സാന്ത്വനമോതും?
ഒരു നല്ല നാളെയായ് പുലരും വീണ്ടും
നിന്നില്‍ തേങ്ങുമീ ശ്യാമരാത്രി!
ശ്യാമരാത്രി! (പകലിന്റെ)

pagalinṟĕ pūṅgaviḽ vāḍi
iruḽinṟĕ yāmaṁ tuḍaṅṅi
nīḽuṁ niḻaluṁ kaṇṇīrkkumbiḽuṁ
ambiḽikkuññuṁ mātraṁ
ninakku vāḻān pĕruvaḻi mātraṁ
(pagalinṟĕ)

ĕṅṅāṇiniyŏru kūḍāraṁ?
ninakkĕṅṅāṇittiri kaivĕḽiccaṁ?
nin duḥkhasāgaraṁ tāṇḍuvān porumo
kālaṁ tuḻayuṁ taṅgattoṇi! taṅgattoṇi!
(pagalinṟĕ)

ĕṅṅinĕ yātra sŏlluṁ ñān?
ninno‌ṭĕndini sāndvanamoduṁ?
ŏru nalla nāḽĕyāy pularuṁ vīṇḍuṁ
ninnil teṅṅumī śyāmarātri!
śyāmarātri! (pagalinṟĕ)