പകൽവിളക്കണയുന്നു
പടിഞ്ഞാറു രക്തം ചിതറുന്നു
കറുത്ത വസ്ത്രവുമായ് കലിയുഗ രാത്രി തൻ
കാവൽരാക്ഷസൻ അണയുന്നു
സന്ധ്യേ ശാരദ സന്ധ്യേ നീയുമാ
ചെന്തീച്ചുഴിയിൽ ഞെരിഞ്ഞമർന്നു
വാസരസ്വർണ്ണരഥത്തെ അമർത്തിയ
വാരിധി നിന്നെയും കവർന്നെടുത്തു (പകൽ)
താരം ചിരിച്ചതും വഞ്ചനയിൽ
മേഘം നിന്നതും പരിഹാസത്തിൽ
വേദനതൻ അലയാഴിയിൽ മുങ്ങിയ
ജീവനെയൊർത്തവർ പരിഹസിച്ചു (പകൽ)
pagalviḽakkaṇayunnu
paḍiññāṟu raktaṁ sidaṟunnu
kaṟutta vastravumāy kaliyuga rātri tan
kāvalrākṣasan aṇayunnu
sandhye śārada sandhye nīyumā
sĕndīccuḻiyil ñĕriññamarnnu
vāsarasvarṇṇarathattĕ amarttiya
vāridhi ninnĕyuṁ kavarnnĕḍuttu (pagal)
tāraṁ siriccaduṁ vañjanayil
meghaṁ ninnaduṁ parihāsattil
vedanadan alayāḻiyil muṅṅiya
jīvanĕyŏrttavar parihasiccu (pagal)