Padivaayi paurnnami torum

പതിവായി പൗര്‍ണ്ണമി തോറും
Year
Language

പതിവായി പൗര്‍ണമി തോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്ക്കും
കനകനിലാവേ ...കനകനിലാവേ (പതിവായി)

മനസ്സിലെ പൂന്തേന്‍ കൂട്ടി
മധുരിക്കും വെള്ളരി തിന്നാന്‍
കിളിവാതിലില്‍ വന്നില്ലല്ലോ വിരുന്നുകാരന്‍
(മനസ്സിലെ)
മഴവില്ലിന്‍ പീലി ചുരുക്കി
പകലാകും പൊന്‍മയില്‍ പോയാല്‍
പതിവായി പോരാറുണ്ടാ വിരുന്നുകാരന്‍
(പതിവായി )

ഇരുളുന്ന മാനത്തിന്റെ
കരിനീലക്കാടുകള്‍ തോറും
കരയാമ്പൂ നുള്ളിനടക്കും
കറുത്ത പെണ്ണെ (ഇരുളുന്ന)
ദൂരത്തെ കുന്നിന്മേലേ
നീളുന്ന നിഴലിന്നുള്ളില്‍
നീയെങ്ങാന്‍ കണ്ടതുണ്ടോ കളിത്തോഴനെ?
(പതിവായി ..)

padivāyi paurṇami toṟuṁ
paḍivādilinappuṟamĕtti
kaṇivĕḽḽari kāḻsavĕykkuṁ
kanaganilāve ...kanaganilāve (padivāyi)

manassilĕ pūnden kūṭṭi
madhurikkuṁ vĕḽḽari tinnān
kiḽivādilil vannillallo virunnugāran
(manassilĕ)
maḻavillin pīli surukki
pagalāguṁ pŏnmayil poyāl
padivāyi porāṟuṇḍā virunnugāran
(padivāyi )

iruḽunna mānattinṟĕ
karinīlakkāḍugaḽ toṟuṁ
karayāmbū nuḽḽinaḍakkuṁ
kaṟutta pĕṇṇĕ (iruḽunna)
dūrattĕ kunninmele
nīḽunna niḻalinnuḽḽil
nīyĕṅṅān kaṇḍaduṇḍo kaḽittoḻanĕ?
(padivāyi ..)