Padippura vaadilile

പടിപ്പുര വാതിലിലെ
Work
Year
Language

പടിപ്പുരവാതിലില്‍ തരിവള കിലുങ്ങുമ്പോള്‍
തുടിച്ചുതുള്ളിയ കരളിലെ കിളി ചിലച്ചൂ
ഹരിചന്ദനം തേച്ച നെറ്റിയിലെന്നും
മംഗല്യസിന്ദൂരം ചാര്‍ത്തി നില്‍ക്കും
ഈ മണിമാറില്‍ ചേര്‍ന്നു നില്‍ക്കും....
ചേര്‍ന്നു നില്‍ക്കും.....
(പടിപ്പുരവാതിലില്‍.....)

തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി
പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ
തുഷാരരേണുക്കള്‍ ഇരവിനെ കുളിർചാര്‍ത്തി
പകലോനെ പേടിച്ചിട്ടൊതുങ്ങി നില്‍ക്കെ
തുളസിക്കതിര്‍ ചൂടി തൊഴുതുമടങ്ങുന്ന
തരളിത താരുണ്യമേ....
മനമലര്‍ കോര്‍ത്തു ഞാന്‍ തീര്‍ത്തൊരു നിര്‍മ്മാല്യം
എന്നു നീ ഏറ്റുവാങ്ങും.....എന്നു നീ ഏറ്റുവാങ്ങും....
(പടിപ്പുരവാതിലില്‍.....)

വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി
കതിരോന്‍ കനലൊളി തൂവിനില്‍ക്കെ
വിഭാതവിസ്മയ വീഥികള്‍ നിറം ചാര്‍ത്തി
കതിരോന്‍ കനലൊളി തൂവിനിൽക്കെ
മനസ്സില്‍ മയിലാടി മദഭരമണയുന്ന
മാദക ലാവണ്യമേ.....
കനവുകള്‍ കോര്‍ത്തു ഞാൻ തീര്‍ത്തൊരു തല്പത്തില്‍
എന്നു നീ ചേര്‍ന്നുറങ്ങും...എന്നു നീ ചേര്‍ന്നുറങ്ങും...
(പടിപ്പുരവാതിലില്‍.....)(2)

paḍippuravādilil tarivaḽa kiluṅṅumboḽ
tuḍiccuduḽḽiya karaḽilĕ kiḽi silaccū
harisandanaṁ tecca nĕṭriyilĕnnuṁ
maṁgalyasindūraṁ sārtti nilkkuṁ
ī maṇimāṟil sernnu nilkkuṁ....
sernnu nilkkuṁ.....
(paḍippuravādilil.....)

tuṣārareṇukkaḽ iravinĕ kuḽirsārtti
pagalonĕ peḍicciṭṭŏduṅṅi nilkkĕ
tuṣārareṇukkaḽ iravinĕ kuḽirsārtti
pagalonĕ peḍicciṭṭŏduṅṅi nilkkĕ
tuḽasikkadir sūḍi tŏḻudumaḍaṅṅunna
taraḽida tāruṇyame....
manamalar korttu ñān dīrttŏru nirmmālyaṁ
ĕnnu nī eṭruvāṅṅuṁ.....ĕnnu nī eṭruvāṅṅuṁ....
(paḍippuravādilil.....)

vibhādavismaya vīthigaḽ niṟaṁ sārtti
kadiron kanalŏḽi tūvinilkkĕ
vibhādavismaya vīthigaḽ niṟaṁ sārtti
kadiron kanalŏḽi tūvinilkkĕ
manassil mayilāḍi madabharamaṇayunna
mādaga lāvaṇyame.....
kanavugaḽ korttu ñān dīrttŏru talbattil
ĕnnu nī sernnuṟaṅṅuṁ...ĕnnu nī sernnuṟaṅṅuṁ...
(paḍippuravādilil.....)(2)