പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലേ
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലേ...(2)
അഴകല ആമ്പലായ് മിഴികളിൽ നീന്തലായ്...
ഓ..ഓ...അഴകല ആമ്പലായ് മിഴികളിൽ നീന്തലായ്...
അതിലേ പായും തുമ്പിയായ് തുള്ളുന്നെൻ മൗനം...
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലേ...
ശീതളം ശിശിരാംബുജം പൂവിടും ഹിമവാഹിനി
തളിർമേനിയിൽ തഴുകുന്നുവോ കുളിർത്തെന്നലിൻ കൈകൾ...
കൊടുംമഞ്ഞിൽ നനഞ്ഞെത്തും മയിലേ...
കോടക്കനൽ തണുപ്പത്തെ കുയിലേ..
പനിനീർ പുഴയായ് ഒഴുകൂ.....
പതിനെട്ടുവസന്തങ്ങൾ ഇതിലേ
വിടചൊല്ലി പറന്നുപോയ് അകലേ...
ആശ തൻ കതിരോലയിൽ ആടു നീ കുരിയാറ്റയായ്
ഒരു മാതളം കനി എൻ മനം..നുകരൂ അതാവോളം
കൊതിപ്പിക്കും ചൊടിച്ചെപ്പിൽ ചിരിയോ...
കൊലുസ്സിട്ടു കുണുങ്ങുന്ന മൊഴിയോ...
കരിവാർകുഴലീ പറയൂ....
(പതിനെട്ടുവസന്തങ്ങൾ...)