Padinelo padinetto

പതിനേഴോ പതിനെട്ടോ
Year
Language

പതിനെഴോ പതിനെട്ടോ പെണ്ണിന്‍ പ്രായം
പകല്‍ക്കിനാവുകള്‍ മനസ്സിന്‍ പടവില്‍
പടര്‍ന്നുകയറും പ്രായം

ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം
ഇടനെഞ്ചില്‍ കൂടെക്കൂടെ കിലുകിലുക്കം
കളിയാടാന്‍ വന്നാലും കഥപറയാന്‍ നിന്നാലും
കണ്മുനകള്‍ തുരുതുരെയെയ്യും കായാമ്പൂവമ്പ്
കരളില്‍ കൊണ്ടാലാരും വീഴും പ്രണയപ്പൂവമ്പ്

ഈയിടെയായി പുഞ്ചിരിക്കൊരു പുതിയ വെളിച്ചം
ഹൃദയത്തില്‍ സ്വപ്നക്കുയിലിന്‍ സ്വരമാധുര്യം
ഫുട്ബാളിന്‍ വേഗമോ ബുള്‍ബുളിന്‍ തരംഗമോ
നിന്നുള്ളില്‍ സ്വര്‍ഗ്ഗമുയര്‍ത്തിയ മായയെന്താണ്
നിറഞ്ഞുകവിയും നിന്റെകിനാവിന്‍ കൃഷ്ണനാരാണ്?

padinĕḻo padinĕṭṭo pĕṇṇin prāyaṁ
pagalkkināvugaḽ manassin paḍavil
paḍarnnugayaṟuṁ prāyaṁ

īyiḍĕyāyi kaṇmaṇikkŏru kaḽḽamayakkaṁ
iḍanĕñjil kūḍĕkkūḍĕ kilugilukkaṁ
kaḽiyāḍān vannāluṁ kathabaṟayān ninnāluṁ
kaṇmunagaḽ turudurĕyĕyyuṁ kāyāmbūvamp
karaḽil kŏṇḍālāruṁ vīḻuṁ praṇayappūvamp

īyiḍĕyāyi puñjirikkŏru pudiya vĕḽiccaṁ
hṛdayattil svapnakkuyilin svaramādhuryaṁ
phuṭbāḽin vegamo buḽbuḽin daraṁgamo
ninnuḽḽil svarggamuyarttiya māyayĕndāṇ
niṟaññugaviyuṁ ninṟĕgināvin kṛṣṇanārāṇ?